1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2023

സ്വന്തം ലേഖകൻ: ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ട് നാട്ട്’. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. ഇന്ത്യയ്ക്ക് ആകെ മൂന്ന് നോമിനേഷനുകളാണുള്ളത്.

ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഓൾ ദാറ്റ് ബ്രീത്ത്സ് ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലും ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ദ് എലിഫന്റ് വിസ്പെറേഴ്സ് എന്ന ഡോക്യുമെന്ററിയും ഇടംനേടി. എഡ്വാർഡ് ബെർഗെർ സംവിധാനം ചെയ്ത ജർമൻ വാർ സിനിമയായ ഓൾ ക്വയറ്റ് ഓഫ്‍ ദ് വെസ്റ്റേൺ ഫ്രണ്ട്, ഡാനിയൽസ് (ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനേർട്) സംവിധാനം ചെയ്ത എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്, മാർട്ടിൻ മക്ഡൊണാഗ് ഒരുക്കിയ ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് നേടിയ സിനിമകൾ.

മറ്റ് നോമിനേഷനുകൾ ചുവടെ

മികച്ച ചിത്രം

ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട്

അവതാർ: ദ് വേ ഓഫ് വാട്ടർ

ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ

എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്

ദ് ഫേബിൾമാൻസ്

ടാർ

ടോപ്ഗൺ: മാവെറിക്

ട്രയാങ്കിൾ ഓഫ് സാഡ്നെസ്

വുമൺ ടോക്കിങ്

മികച്ച സംവിധായകൻ

ടോഡ് ഫീൽഡ് : ടാർ

ദ് ഫേബിള്‍മാൻസ്: സ്റ്റീവെൻ സ്പീൽബെർഗ്

ട്രയാങ്കിള്‍ ഓഫ് സാഡ്നെസ്: റൂബെൻ ഓസ്റ്റ്‌ലൻഡ്

ഡാനിയൽസ് (ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനേർട്) : എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്

മാർട്ടിൻ മക്ഡൊണാഗ്: ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ

മികച്ച നടി

കേറ്റ് ബ്ലാങ്കെറ്റ് : ടാർ

അന ഡെ അർമാസ്: ബ്ലോൻഡെ

ആൻഡ്രിയ റൈസ്ബൊറോ: ടു ലെസ്‌ലി

മിഷെല്ലെ യോ: എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്

മിഷല്ലെ വില്യംസ്: ദ് ഫേബിൾമാൻസ്

മികച്ച നടൻ

ഓസ്റ്റിൻ ബട്‌ലർ: എൽവിസ്

കോളിൻ ഫാരെൽ: ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ

ബ്രെന്‍ഡൻ ഫ്രേസെർ: ദ് വെയ്ൽ

പോൾ മെസ്കൽ: ആഫ്റ്റെര്‌സൺ

ബിൽ നൈ: ലിവിങ്

മികച്ച സഹനടൻ

ബ്രെൻഡൺ ഗ്ലീസൺ ( ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ)

ബ്രയാൻ ടയറീ ഹെൻറി (കോസ്‌വേ)

ജൂഡ് ഹിർച്ച് (ദ് ഫേബിള്‍മാൻസ്)

ബാറി കിയോഗൻ (ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ)

കി ഹുയ് ക്വാൻ (എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്)

മികച്ച സഹനടി

ആഞ്ജെല ബാസെത് (വക്കാൻഡ ഫോർ എവർ)

ഹോങ് ചൗ (ദ് വെയ്‌ൽ)

കെറി കോൻഡൺ(ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ)

ജാമി ലീ കര്‍ട്ടിസ് (എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്)

സ്റ്റെഫാനി സു (എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്)

മികച്ച വിദേശ ഭാഷ ചിത്രം

ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട്: ജർമനി

അർജന്റീന, 1985: അർജന്റീന

ക്ലോസ്: ബെൽജിയം

ഇഓ: പോളണ്ട്

ദ് ക്വയറ്റ് ഗേൾ: അയർലൻ‍ഡ്

മികച്ച വിഷ്വൽ എഫക്ട്സ്

അവതാർ: ദ് വേ ഓഫ് വാട്ടർ

ദ് ബാറ്റ്മാൻ

വക്കാൻഡ ഫോർ എവർ

ടോപ് ഗൺ: മാവെറിക്

ഒറിജിനൽ സ്കോർ

ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട്

അവതാർ ദ് വേ ഓഫ് വാട്ടർ

ദ് ബാറ്റ്മാൻ

എൽവിസ്

ടോപ് ഗൺ: മാവെറിക്

ഒറിജിനൽ സ്ക്രീൻ പ്ലേ

ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ

എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്

ദ് ഫേബിൾമാൻസ്

ടാർ

ട്രയാങ്കിൾ ഓഫ് സാഡ്നെസ്

മാർച്ച് 12നാണ് ഓസ്കർ പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.