വെനിസ്വെലയില്‍ നിന്നുള്ള ഇവിയന് ലുനാസോള്‍ സര്‍ക്കോസ് കോല്മെനാറസ് മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. മിസ് ഫിലിപ്പൈന്‍സ് ഗ്വെന്‍ഡോലിന്‍ ഗേലെ സാന്‍ഡ്രിന്‍ റുവെയ്സ് റണ്ണര്‍ അപ്പും മിസ് പ്യൂര്‍ട്ടോ റിക്കൊ അമാന്‍ഡ വിക്റ്റോറിയ വിലാനോവ പെരെസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യയുടെ പ്രതിനിധി കനിഷ്ഠ ധന്‍ഖര്‍ ആദ്യ 25 പേരില്‍ എത്തിയില്ല.
2010 ലെ ലോകസുന്ദരി അലക്സാന്‍ഡ്രിയ മില്‍സ് ഇവിയന് സര്ക്കോസിനെ കിരീടമണിയിച്ചു. ഈല്‍സ് കോര്‍ട്ടിലെ പ്രത്യേകം അങ്കരിച്ച വേദിയില്‍ അണി നിരന്ന 121 സുന്ദരിമാരെ പിന്നിലാക്കിയാണു സര്‍ക്കോസ് സുന്ദരിപ്പട്ടം നേടിയത്. 122 പേരില്‍ നിന്ന് ആദ്യം 15 പേരെ.ും പിന്നീട് ഏഴു പേരെയും തെരഞ്ഞെടുത്തു. മത്സരം 150 രാജ്യങ്ങളിലെ ജനങ്ങള്‍ തത് സമയം കണ്ടു. പ്രതിഷേധ പ്രകടനങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ക്കണ്ടു കത്ത സുരക്ഷ സന്നാഹം വേദിക്കു പുറത്ത് ഒരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല