![](https://www.nrimalayalee.com/wp-content/uploads/2023/02/Saudi-Transit-Visa-Driving-Permission.jpg)
സ്വന്തം ലേഖകൻ: സൗദിയിൽ പുതുതായി നിലവിൽ വന്ന ട്രാന്‍സിറ്റ് വീസകളില്‍ രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ്. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്കു കീഴിലെ വാഹനങ്ങള്‍ വാടകക്കെടുത്ത് ഓടിക്കാന്‍ ട്രാന്‍സിറ്റ് വീസക്കാരെ ഡ്രൈവിങ് ഓഥറൈസേഷന്‍ അനുവദിക്കും.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ബിസിനസ് വഴി നല്‍കുന്ന ഈ സേവനം ട്രാന്‍സിറ്റ് വീസക്കാര്‍ക്ക് എളുപ്പത്തില്‍ കാറുകള്‍ വാടകക്ക് നല്‍കാന്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങളെ അനുവദിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കാതെ തന്നെ വാഹനമോടിക്കാനുള്ള അനുമതി ഓണ്‍ലൈന്‍ വഴി സന്ദര്‍ശകര്‍ക്ക് ലഭിക്കും.
സൗദി സന്ദര്‍ശകര്‍ക്ക് ഓട്ടോമേറ്റഡ് സേവനങ്ങള്‍ നല്‍കാന്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്നതും പുതിയ സേവനത്തിന്റെ സവിശേഷതയാണെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. മൂന്നു മാസ കാലാവധിയുള്ള സൗജന്യ ട്രാന്‍സിറ്റ് വീസയാണ് സൗദിയ, ഫ്‌ളൈ നാസ് യാത്രക്കാര്‍ക്ക് അനുവദിക്കുന്നത്. ഈ വീസയില്‍ 96 മണിക്കൂര്‍ രാജ്യത്ത് തങ്ങാന്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല