1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2023

സ്വന്തം ലേഖകൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അകാലത്തിൽ പൊലിഞ്ഞ വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് തിരുവനന്തപുരം ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ എം. എസ്. അരുണിന്റെ (33) മൃതദേഹം പൊതുദർശനം നടത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ ബർമിങ്ങാമിലെ ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഹാളിലാണ് പൊതുദർശനം നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പടെ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.

മൃതദേഹത്തിൽ യുക്മ മിഡ്‌ലാൻഡ്‌സ് റീജിയനൽ പ്രസിഡന്റ് ജോർജ് തോമസ്, കവന്ററി കേരള കമ്മ്യൂണിറ്റി ജോയിന്റ് സെക്രട്ടറി ടിജോ ജോസഫ്, ജോയിന്റ് ട്രഷറർ ദീപേഷ് സ്കറിയ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടത്തി വരികയാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷന്റെ സഹായത്തോടെ ഇക്കാര്യങ്ങൾ പുരോഗമിക്കുന്നതായും യുക്മ, സികെസി ഭാരവാഹികൾ അറിയിച്ചു.

യുക്മ ചാരിറ്റി ഫൗണ്ടേഷനും കവന്ററി കേരള കമ്മ്യൂണിറ്റിയും സംയുക്തമായി അരുണിന്റെ കുടുംബത്തെ സഹായിക്കുവാൻ ആരംഭിച്ച ഫണ്ട് ശേഖരണവും അവസാന ഘട്ടത്തിലാണ്. 10000 പൗണ്ട് ലക്ഷ്യത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണത്തിൽ 9450 പൗണ്ടാണ് ഇന്നു വരെ എത്തിയത്. ഏതാണ്ട് 409 ആളുകൾ സംഭാവന നൽകി. ഫണ്ട് ശേഖരണം ഉടൻ പൂർത്തിയാക്കി ബന്ധുക്കൾക്ക് തുക കൈമാറുമെന്ന് യുക്മ ദേശീയ കമ്മിറ്റി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സികെസി പ്രസിഡന്റ് ഷിൻസൺ മാത്യു എന്നിവർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.