സ്വന്തം ലേഖകൻ: ഏറ്റവും അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്. ട്രാൻസ്‌പെരൻസി ഇന്റർനാഷനലിന്റെ കറപ്ഷൻ പെർസപ്ഷൻസ് സൂചിക-2022 ന്റെ പട്ടികയിലാണ് നേട്ടം. 67 ആണ് സ്‌കോർ.
അറബ് രാജ്യങ്ങളിൽ 58 സ്‌കോറുമായി ഖത്തർ ആണ് രണ്ടാമത്. കുവൈത്തിന് 42 ആണ് സ്‌കോർ. സൗദി അറേബ്യയ്ക്ക് 51, ബഹ്‌റൈൻ, ഒമാൻ എന്നിവയ്ക്ക് 44 വീതവുമാണ് സ്‌കോർ.
ലിബിയ (സ്‌കോർ-17), യമൻ (16), സിറിയ (13) എന്നീ രാജ്യങ്ങളാണ് ഏറ്റവും അഴിമതി കൂടിയ അറബ് രാജ്യങ്ങൾ. 90 പോയിന്റുകളുമായി ഡെൻമാർക്ക് ആണ് ഒന്നാമത്. 87 പോയിന്റുകളുമായി ഫിൻലൻഡും ന്യൂസിലന്റുമാണ് രണ്ടാമത്.
പൊതുമേഖലയിലെ അഴിമതിയുടെ തോത് വ്യക്തമാക്കുന്ന സൂചികയുടെ 0-100 എന്ന സ്‌കെയ്‌ലിൽ 0 എന്നത് ഏറ്റവും അഴിമതി കൂടിയ രാജ്യവും 100 അഴിമതിയില്ലാത്ത രാജ്യവുമാണ്. അറബ് മേഖലയിലെ നിരവധി രാജ്യങ്ങളിൽ അഴിമതി വർധിക്കാൻ കാരണം രാജ്യങ്ങളുടെ സുരക്ഷാ ബജറ്റുകൾ സുതാര്യമല്ലാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല