മലയാളത്തിലും തമിഴിലും ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ശ്വേതാമേനോന് തെലുങ്കിലും സ്ഥാനമുറപ്പിക്കുകയാണ്. നാഗാര്‍ജ്ജുനയുടെ ചിത്രം ‘ രാജണ്ണ’ യില്‍ നായികാ പ്രാധാന്യമുള്ള കഥാപാത്രം ചെയ്തുകൊണ്ടാണ് ശ്വേത തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടം തേടാനൊരുങ്ങുന്നത്.
‘ രാജണ്ണ ഒരു ആനുകാലിക പ്രാധാന്യമുള്ള ഒരു ചിത്രമാണ്. ചിത്രത്തില്‍ വളരെ ശക്തമായ ഒരു കഥാപാത്രമാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. വേണമെങ്കില്‍ നെഗറ്റീവ് റോള്‍ എന്നു പറയാം. ഒരു മഹാരാഷ്ട്രക്കാരിയായാണ് ഈ സിനിമയില്‍ ഞാനെത്തുന്നത്. ഞാനിന്നുവരെ ഇതുപോലൊരു വേഷം ചെയ്തിട്ടില്ല. ഒരു സ്ത്രീയ്ക്ക് ഇത്രയും നിഷ്ഠൂരയാകാന് കഴിയുമെന്ന് ഞാനിതുവരെ ചിന്തിച്ചിരുന്നില്ല.’ തന്റെ കഥാപാത്രത്തെക്കുറിച്ച് ശ്വേത പറയുന്നു.
രാജണ്ണയ്ക്കു പുറമേ മലയാള ചിത്രം രതിനിര്‍വേദത്തിന്റെ തെലുങ്ക് റീമേക്ക് ഉടന്‍ റിലീസ് ചെയ്യുകയാണ്. രതിനിര്‍വേദത്തിന് ഏറ്റവും യോജിച്ച നടി താനാണെന്ന് ഒരു സര്‍വ്വേയില്‍ ഭൂരിപക്ഷം ആളുകള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ആവേഷം ഏറ്റെടുത്തത്. ഏറെ വെല്ലുവിളി നേരിട്ട വേഷമായിരുന്നു അത്. 1978 ചിത്രവുമായി താരതമ്യം ചെയ്യാതെ പുതിയ രതിനിര്‍വേദത്തെ തെലുങ്ക് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുമെങ്കില്‍ അവര്‍ക്കിത് ആസ്വദിക്കാനാകുമെന്നും ശ്വേത പറയുന്നു.
ശ്വേതയുടെ ഐറ്റം നമ്പറുകളും, കാമസൂത്ര പരസ്യവും, ഗ്ലാമര്പ്രദര്ശനവുമെല്ലാം ഇന്നും ആളുകള്‍ ചര്‍ച്ച ചെയ്യുന്നതാണ്. നല്ലതാണെന്ന് തോന്നിയാല്‍ ഇതുപോലുള്ള വേഷങ്ങള്‍ ഇനിയും ചെയ്യുമെന്ന് ശ്വേത പറയുന്നു. ‘ ബോളിവുഡില്‍ ഞാന്‍ ചെയ്ത ഗ്ലാമര്വേഷങ്ങളും ഐറ്റം നമ്പറുകളുമാണ് ഇന്റസ്ട്രിയില്‍ എനിക്ക് ഇമേജ് ഉണ്ടാക്കി തന്നത്. കാമസൂത്ര പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി മോഡലാണ് ഞാന്‍. ഒരു ഗ്ലാമര്‍ നടിയെന്ന പേരിലാണ് ഞാന്‍ അറിയപ്പെട്ടത്. ഗ്ലാമര്‍ നടിയായി തന്നെ മരിക്കുകയും ചെയ്യും’ ശ്വേത വ്യക്തമാക്കി.
താന്‍ മലയാളത്തില്‍ ചെയ്ത എല്ലാ ചിത്രങ്ങളിലും ആളുകള്‍ എന്നെ ഇഷ്ടപ്പെട്ടിരുന്നു. 60കാരിയുടെ വേഷം താന്‍ ചെയ്തിട്ടുണ്ട്. ഗ്ലാമറസല്ലാത്ത ഒരുപാട് വേഷങ്ങളും എന്റെ കരിയറിലുണ്ട്. ഇപ്പോള്‍ ന്ല്ല കഥാപാത്രം ചെയ്യാനുള്ള ആവേശമാണ് തനിക്കെന്നും ശ്വേത പറഞ്ഞു. തന്നെ സില്‍ക്ക് സ്മിതയുമായി താരതമ്യം ചെയ്യുന്ന ആളുകളോട് നന്ദിയുണ്ടെന്നും നടി വ്യക്തമാക്കി. എന്നാല്‍ എന്നെക്കാള്‍ വളരെ വലുതാണ് സ്മിത. ഗ്ലാമറിന്റെ ദേവതയാണ് അവരെന്നും ശ്വേത അഭിപ്രായപ്പെട്ടു.
താന്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ ഭര്‍ത്താവിന് യാതൊരു പ്രശ്നവുമില്ല. അദ്ദേഹം നല്ല പിന്തുണയാണ് നല്‍കുന്നത്. ഷൂട്ടിങ്ങിനുവേണ്ടി താന്‍ വസ്ത്രങ്ങള്‍ അഴിച്ചെങ്കില്‍ അത് ജോലിയുടെ ഭാഗമാണെന്ന് അദ്ദേഹത്തിന് അറിയാം. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് താനെന്നും നടി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല