1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2023

സ്വന്തം ലേഖകൻ: അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. വിഷയത്തില്‍ അമേരിക്കയിലെ തന്നെ വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സ് എന്ന നിയമ സ്ഥാപനവുമായി അദാനി ഗ്രൂപ്പ് ധാരണയിലെത്തി. നിയമനടപടികള്‍ സംബന്ധിച്ച്‌ വാക്ടെല്ലിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.

സങ്കീര്‍ണ്ണമായ വലിയ ഇടപാടുകളുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് നിയമങ്ങളില്‍ വൈദഗ്ധ്യമുള്ള കമ്പനിയാണ് വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സ്. ട്വിറ്റര്‍ ഏറ്റെടുക്കലില്‍ ഇലോണ്‍ മസ്‌കിന് വേണ്ടി കമ്പനി രംഗത്തെത്തിയിരുന്നു.

അദാനി ഗ്രൂപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളില്‍ വലിയ നഷ്ടം നേരിട്ടിരുന്നു. ഇതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഏതെങ്കിലും ഗ്രൂപ്പിനെതിരെയുള്ളതല്ലെന്നും, ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം. എന്നാല്‍, തട്ടിപ്പ് തട്ടിപ്പ് തന്നെയാണെന്നും ദേശീയതയുടെ മറപിടിച്ച് അതിനെ മറയ്ക്കാനാവില്ലെന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.