1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2023

സ്വന്തം ലേഖകൻ: ഭൂകമ്പം പിടിച്ചുലച്ച തുര്‍ക്കിയിലും സിറിയയിലും തുടര്‍ച്ചയായ അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇപ്പോഴും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നും ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) സംഘവും പങ്കാളികളായിരുന്നു.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ത്യന്‍ സംഘം എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തയതായി എന്‍.ഡി.ആര്‍.എഫ്. വക്താവ് വെള്ളിയാഴ്ച അറിയിച്ചു. തുര്‍ക്കിയിലെ നൂര്‍ദാഗിയില്‍ തുര്‍ക്കിഷ് സൈന്യത്തോടൊപ്പമായിരുന്നു രക്ഷാദൗത്യം. ഇതേ പ്രദേശത്തുനിന്ന് വ്യാഴാഴ്ച ആറു വയസ്സുകാരിയേയും ഇന്ത്യന്‍ സേന പുറത്തെത്തിച്ചിരുന്നു.

ഇതുവരെ രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാനും 13 മൃതദേഹങ്ങള്‍ കണ്ടെത്താനും ഫെബ്രുവരി ഏഴാം തീയതി മുതല്‍ തുടരുന്ന രക്ഷാദൗത്യത്തിലൂടെ എന്‍.ഡി.ആര്‍.എഫിനു കഴിഞ്ഞതായി വക്താക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തില്‍ മരണം 21000 കടന്നിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഓപ്പറേഷന്‍ ദോസ്ത് എന്ന പേരിലാണ് ഇന്ത്യ ദൗത്യസംഘത്തെ തുര്‍ക്കിയിലേക്കയച്ചത്. എന്‍ഡിആര്‍എഫിന്റെ മൂന്നു സംഘങ്ങള്‍ അടക്കം 250 രക്ഷാപ്രവര്‍ത്തകരും 135 ടണ്‍ വസ്തുക്കളുമാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളില്‍ ഇരു രാജ്യങ്ങളിലുമായെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.