പിരിമുറുക്കങ്ങളെ അവഗണിക്കുന്നവരാണ് ഭൂരിപക്ഷംപേരും. പിരിമുറുക്കമോ അങ്ങ് പോകാന്‍ പറ എന്നതാണ് എല്ലാവരുടെയും നിലപാട്. എന്നാല്‍ അങ്ങനയങ്ങ് തഴയാനുള്ള സംഭവമല്ല പിരിമുറുക്കം എന്നാണ് ആരോഗ്യവിദഗ്ദരും മനഃശാസ്ത്രജ്ഞരും പറയുന്നത്. കുടുംബം കുട്ടികള്‍ കൂടിവരുന്ന ജീവിതച്ചിലവ് എന്നിവയുമായി ബന്ധപ്പെട്ട ടെന്‍ഷനാണ് പിരിമുറുക്കമെന്ന സംഭവമായി പ്രധാനമായും മാറുന്നത്. പിരിമുറുക്കം മാറ്റാന്‍ സംഗീതം കേള്‍ക്കുക, യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ പിരിമുറുക്കം കുറയ്ക്കാന്‍വേണ്ടി പറയുന്ന കാര്യങ്ങളാണ്.
പിരിമുറുക്കത്തെ കൈകാര്യം ചെയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമായി പറയുന്നത് ഉറക്കമാണ്. നല്ല ഉറക്കം കിട്ടിയാല്‍ നിങ്ങള്‍ പിരിമുറുക്കത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് ഭൂരിപക്ഷംപേരും പറയുന്നുണ്ട്.
പിരിമുറുക്കത്തെ എങ്ങനെ തിരിച്ചറിയാം?
ദേഷ്യം, നിരാശ, അമിതമായ ആകാംക്ഷ, എപ്പോഴും ദേഷ്യം, കരയാനുള്ള പ്രവണത, ക്ഷീണിതനായി തോന്നുക, ഉറക്കം ഇല്ലാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിങ്ങള്‍ക്ക് പിരിമുറുക്കം ഉണ്ട് എന്നതിന്റെ സൂചന. ഇതൊക്കെയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാര്യമായ എന്തോ പ്രശ്‌നമുണ്ടെന്ന് വ്യക്തമാണ്.
നെഞ്ച് വേദന, മലബന്ധം, മസില്‍ വേദന, തളര്‍ച്ച, ഞരമ്പുകൊളുത്തല്‍, വിശ്രമമില്ലെന്ന് തോന്നുക, രതിസംബന്ധമായ പ്രശ്‌നം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് പിരിമുറുക്കം ഉണ്ട് എന്നതിന്റെ ഉദാഹരണമാണ്. ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, രക്തസമ്മര്‍ദ്ദം കൂടുക എന്നിവയും പിരിമുറക്കത്തിന്റെ ലക്ഷണമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല