1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2011


ബാല സജീവ്‌ കുമാര്‍ (യുക്മ പി ആര്‍ ഒ )

2011 നവംബര്‍ 5ന് ഈസ്റ് ആംഗ്ളിയയിലെ സൌത്തെന്‍ഡ് ഓണ്‍ സീയില്‍ വച്ചു നടന്ന യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ് (യുക്മ)യുടെ രണ്ടാമത് നാഷണല്‍ കലാമേളയിലെ വിജയികളുടെ പൂര്‍ണ്ണമായ ലിസ്റ് പ്രസിദ്ധീകരിച്ചു. യുക്മ ഈസ്റ് ആംഗ്ളിയ റീജിയനും സൌത്തെന്‍ഡ് മലയാളി അസ്സോസിയേഷനും ആതിഥ്യമരുളിയ നാഷണല്‍ കലാമേള സത്തെന്‍ഡ് ഓന്‍ സീ വെസ്റ്ക്ളിഫ് ബോയ്സ് ആന്‍ഡ് ഗേള്‍സ് സ്കൂളിലെ നാലു വേദികളിലായി രാവിലെ 11 മണിക്ക് ആരംഭിച്ച് അര്‍ദ്ധരാത്രിയോടെ സമാപിച്ചു.

യുകെയിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായ കലാമേള അപൂര്‍വ പ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയായി മാറി. ഒന്നാമത്തെ വേദിയില്‍ സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലെ മല്‍സരാര്‍ത്ഥികളുടെ നൃത്ത ഇനങ്ങളിലെ മല്‍സരങ്ങള്‍ നടന്നപ്പോള്‍ രണ്ടാമത്തെ വേദിയില്‍ നടന്നത് സബ്ജൂനിയര്‍ വിഭാഗത്തിലെ നൃത്ത ഇന മല്‍സരങ്ങളാണ്. മൂന്നും നാലും വേദികളിലായി, പ്രസംഗം, മോണോ ആക്റ്റ് തുടങ്ങിയ നൃത്തേതര ഇനങ്ങളിലെ മല്‍സരങ്ങളും അരങ്ങേറി.

വീറും വാശിയും മല്‍സരാര്‍ത്ഥികളിലും കാണികളിലും പ്രകടമായിരുന്നു എങ്കിലും മികവുറ്റ പരിപാടികളെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്നതിലും അഭിനന്ദിക്കുന്നതിലും മല്‍സരാര്‍ത്ഥികളും കാണികളും മല്‍സരിച്ചപ്പോള്‍ യുക്മ നാഷണല്‍ കലാമേള യുകെയിലെ മലയാളി കൂട്ടായ്മയുടെ വിജയമായി മാറുകയാണ് ഉണ്ടായത്. യാതൊരുവിധ തര്‍ക്കങ്ങളോ പരാതികളോ ഇല്ലാതെ പര്യവസാനിച്ച കലാമേള കലാമേള കോര്‍ഡിനേറ്റര്‍ ശ്രീ വിജി കെ പി നേതൃത്വം നല്‍കിയ പ്രോഗ്രാം കമ്മിറ്റിയുടെ വിജയം കൂടിയാണ്.

യുക്മ ഈസ്റ് ആംഗ്ളിയ റീജിയ്യണല്‍ പ്രസിഡന്റ് ശ്രീ കുഞ്ഞുമോന്‍ ജോബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ വര്‍ഗീസ് ജോണ്‍ ഉല്‍ഘാടനം ചെയ്ത കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയന്റു നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്തമാക്കിയ റിജിയന്‍ 285 പോയന്റ് നേടിയ സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയനാണ്. 246 പോയന്റു നേടി ഈസ്റ് ആംഗ്ളിയ റീജിയന്‍ രണ്ടാം സ്ഥാനത്തും, 149 പോയന്റു നേടി നോര്‍ത്ത്വെസ്റ് റീജിയന്‍ മൂന്നാം സ്ഥാനത്തും എത്തി.

133 പോയന്റു നേടി ബാസിള്‍ഡന്‍ മലയാളി അസ്സോസിയേഷന്‍ ബെസ്റ് അസ്സോസിയേഷന്‍ പദവി കരസ്ഥമാക്കിയപ്പോള്‍ 114 പോയന്റു നേടി മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്തും 111 പോയന്റു നേടി സ്റഫ്ഫോര്‍ഡ്ഷെയര്‍ മലയാളി അസ്സോസിയേഷന്‍ മൂന്നാം സ്ഥാനത്തും എത്തി.

സ്റഫ്ഫോര്‍ഡ്ഷെയര്‍ മലയാളി അസ്സോസിയേഷനിലെ രേഷ്മ മരിയ എബ്രഹാം 29 പോയന്റോടെ കലാതിലകപ്പട്ടം നേടിയപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ കലാതിലകമായിരുന്ന സ്റഫ്ഫോര്‍ഡ്ഷെയര്‍ മലയാളി അസ്സോസിയേഷനിലെ തന്നെ ജെനീറ്റ റോസ്സ് തോമസ്സും മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനിലെ നിമിഷ ബേബിയും 27 പോയന്റുകള്‍ വീതം നേടി രണ്ടാം സ്ഥാനത്തെത്തി. മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനിലെ തന്നെ മരിയ തങ്കച്ചന്‍ 25.5 പോയന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി .

ഡോര്‍സറ്റ് മലയാളി അസ്സോസിയേഷനിലെ ജോയന്‍ മാത്യു 17 പോയന്റു നേടി കലാപ്രതിഭപ്പട്ടം നേടിയപ്പൊള്‍ ഗ്ളോസ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷനിലെ ഫ്രാങ്ക്ലിന്‍ ഫെര്‍ണാണ്ടസ് 16 പോയന്റു നേടി രണ്ടാം സ്ഥാനത്തെത്തി. 12.5 വ്പോയന്റു നേടിയ മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനിലെ ബിജു ജോര്‍ജ്ജിനാണ് മൂന്നാം സ്ഥാനം.

യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ചെയര്‍മാനായും, യുക്മ ഈസ്റ് ആംഗ്ളിയ റീജിയ്യണല്‍ പ്രസിഡന്റ് ശ്രീ കുഞ്ഞുമോന്‍ ജോബ് വൈസ് ചെയര്‍മാനായും, നാഷണല്‍ കലാമേള കോര്‍ഡിനേറ്റര്‍ വിജി കെ പി കണ്‍വീനറായും, യുക്മ നാഷണല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസും, സൌത്തെണ്‍ഡ് മലയാളി അസ്സോസിയേഷണ്‍ മുണ്‍ ജെനറല്‍ സെക്രട്ടറി പ്രദീപ് കുരുവിളയും ജോയിന്റ് കണ്‍വീനര്‍മാരായും ചുമതലയേറ്റ കമ്മിറ്റിയുടെ പ്രവര്‍ത്ത്തന മികവിന്റെ ഉത്തമോദാഹരണമാണ് കലാമേളയുടെ വിജയത്തിന് നിദാനം.

സൌത്തെണ്‍ഡ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് കനേഷ്യസ് അത്തിപ്പൊഴി, സെക്രട്ടറി സാബു കുര്യാക്കോസ്, ജോബി, രാജിവ് നായര്‍, ജിസ്സ ലിറ്റില്‍ ജോണ്‍, ജേകബ് തോമസ്, ജിജി തോമസ്, ജോ ജോസ്, ജോര്‍ജ്ജ് ജോസഫ്, എന്നിവരടക്കമുള്ള എസ് എം എ ട്രസ്റി ബോര്‍ഡ് അംഗങ്ങള്‍ ആതിഥേയ അസ്സോസിയേഷനുവേണ്ടി കലാമേളയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

കലാമേളയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യുക്മയുടെ എല്ലാനാഷണല്‍ ഭാരവാഹികള്‍ക്കും, വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചവര്‍ക്കും, മാദ്ധ്യമ പ്രതിനിധികള്‍ക്കും, മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ മല്‍സരാര്‍ത്ഥികള്‍ക്കും, യുക്മയുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഈ കലാമേളയുടെ മുഖ്യ പ്രായോജകരായ ഫെഡറര്‍ ബാങ്ക്, ജോര്‍ജ്ജ് ക്ളെയിം, ട്രാവല്‍ ഫോര്‍ ഹോളിഡേയ്സ്, ജോയ് ആലൂക്കാസ്, പ്രെെമാര്‍ക്ക് സോളിസിറ്റേഴ്സ് എന്നീ സ്ഥാപനങ്ങള്‍ക്കും ശബ്ദവും വെളിച്ചവും നല്‍കിയ റെക്സ് ബാന്‍ഡിനും, കാന്റീന്‍ സൌകര്യമൊരുക്കിയ ദോശ പാലസിനും യുക്മയുടെ പേരില്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു.

പൂര്‍ണ്ണമായ മല്‍സര ഫലങ്ങള്‍ യുക്മ വെബ് സൈറ്റില്‍ ലഭ്യമാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.