1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2023

സ്വന്തം ലേഖകൻ: അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് കുവെെറ്റിൽ അംഗീകാരം. മന്ത്രിതല സമിതി പദ്ധതിക്ക് രൂപം നൽകി. വിഷൻ 2035 ന്‍റെ ഭാഗമായി ആണ് തീരുമാനം നടപ്പിലാക്കുന്നത്. ഐ ടി സാങ്കേതിക മേഖലയില്‍ ആവശ്യമായ പരീശീലനം കുവെെറ്റികൾക്ക് നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 5000 കുവെെറ്റികൾക്ക് പരിശീലനം നൽകും. ഇതിന് വേണ്ടിയുള്ള പദ്ധതികൾ ആണ് നടപ്പിലാക്കാൻ പോകുന്നത്.

പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ ഡാറ്റ സെന്റുകൾ സ്ഥാപിക്കും. ഇപ്പോൾ രാജ്യത്തുള്ള സൗകര്യം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത് 110-ലധികം സർക്കാർ ഏജൻസികളുടെ സേവനങ്ങള്‍ ഡിജിറ്റൽ ആക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ വലിയ പദ്ധതികൾ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി സൊല്യൂഷനുകൾ എന്നിവയിൽ പിരിശീലന പരിപാടികൾ ആരംഭിക്കും. എല്ലാവർക്കും പ്രയേജനം ലഭിക്കുന്ന രീതിയിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുക. മള്‍ട്ടി നാഷണല്‍ കമ്പനി സഹകരിക്കുന്നതോടെയാണ് പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. സർക്കാർ ഏജൻസികൾക്കും പ്രധാന റെഗുലേറ്റർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് കരുതുന്നത്. ക്ലൗഡ് ടെക്‌നോളജി രംഗത്തെ പ്രമുഖരെയാണ് ഇതിന് വേണ്ടി രംഗത്തിറക്കുന്നത്.

വിഷൻ 2035ന്റെ ഭാഗമായി കുവെെറ്റ് ഐടി മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികള്‍ ആണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതികൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. കാര്യങ്ങൾ സങ്കേതികമായി കെെകാര്യം ചെയ്യുന്നതിനും ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ക്ലൗഡ് ഏരിയ വിപുലീകരിക്കും.

എണ്ണ വരുമാനത്തിൽ മാത്രം ആശ്രയിച്ച് നിൽക്കാതെ രാജ്യത്ത് ബിസിനസ്സ് ഹബ് രൂപപ്പെടുത്തി എടുക്കാനും ശ്രമം നടത്തുന്നുണ്ട്. വിഷൻ 2035ന്റെ ലക്ഷ്യവും ഇത് തന്നെയാണ്. രാജ്യത്തെ പുതിയ രീതിയിലേക്ക് മാറ്റി എടുക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതേസമയം, കുവെറ്റിൽ നേരിയ മഴക്ക് വരും ദിവസങ്ങളിൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരും. മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശി അടിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. താപനില കുറയും.

പരമാവധി താപനില 18 ഡിഗ്രി സെൽഷ്യസ് ആയിരിക്കും എന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തണുപ്പു കൂടുതൽ ആയിരിക്കും അതുകൊണ്ട് തന്നെ അതിന് വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണം. രാത്രി സമയത്ത് പുറത്തിറങ്ങുന്നവർ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കണം. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.