സ്വന്തം ലേഖകൻ: പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നതിനായുള്ള പോലീസ് വെരിഫിക്കേഷന് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം പുതിയ ആപ്പ് അവതരിപ്പിച്ചു. എം പാസ്പോര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പാസ്പോര്‍ട്ട് അപേക്ഷകരുടെ വെരിഫിക്കേഷനായുള്ള സമയം വെട്ടിച്ചുരുക്കുന്നതിന് സഹായിക്കും. ഈ ആപ്പ് നിലവില്‍ വന്നാല്‍ പൊലീസ് വെരിഫിക്കേഷനായുള്ള കാത്തിരിപ്പ് അഞ്ച് ദിവസമായി കുറയും.
സാധാരണയായി പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് 15 ദിവസത്തോളമാണ് പൊലീസ് വെരിഫിക്കേഷന് വേണ്ടി എടുക്കുന്നത്. ആപ്പ് വരുന്നതോടെ അതിന്റെ സമയം മൂന്നില്‍ രണ്ടായി കുറയുിം. ഇത് പാസ്പോര്‍ട്ട് അപേക്ഷ നടപടി ക്രമം വേഗത്തിലാക്കാന്‍ സഹായിക്കും. പുതിയ ആപ്പ് അവതരിപ്പിച്ച പശ്ചാത്തലത്തില്‍ 350 മൊബൈല്‍ ടാബ്ലെറ്റുകള് ദില്ലി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ടാബ്ലെറ്റുകള് വന്നാല്‍ പിന്നെ പേപ്പര്‍ പരിശോധനകള്‍ ഗണ്യമായി കുറയും.
പാസ്പോര്‍ട്ടുകളുടെ ദ്രുത പരിശോധനയ്ക്കായി പാസ്പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഡിജിറ്റല്‍ വെരിഫിക്കേഷന് ഉള്ളത് സമയം ലാഭിക്കുന്നതിനും പോലീസ് അന്വേഷണത്തിന് സുതാര്യത കൊണ്ടുവരുന്നതിനും സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
പുതിയ ആപ്പ് ഉപയോഗിച്ച് വെരിഫിക്കേഷന് ചെയ്യുകയാണെങ്കില്‍ 15 ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമായി കുറയും. ഇതോടെ പാസ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി 10 ദിവസമായി കുറയുമെന്ന് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അഭിഷേക് ദുബെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല