1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2023

സ്വന്തം ലേഖകൻ: ഡ്രൈവിംഗിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളിൽ ഇടംപിടിച്ച് ഇന്ത്യ. ട്രാഫിക് നിയമങ്ങളുടെ അറിവ്, റോഡ് അപകടങ്ങൾ എന്നിവകൊണ്ട് വിലയിരുത്തിയാണ് ലോകത്തെ ഏറ്റവും മികച്ചതും മോശപ്പെട്ടതുമായ രാജ്യങ്ങളെ കണ്ടെത്തിയത്. ഇൻഷിറൻസ് വിദഗ്ധരാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

അൻപത് രാജ്യങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. റോഡ് നിലവാരം, റോഡ് അപകടങ്ങളിലെ മരണങ്ങൾ എന്നിവയും സർവേയിൽ പരിഗണിച്ചു. പട്ടിക പ്രകാരം ജപ്പാനിലാണ് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഡ്രൈവർമാരുള്ളത്. രണ്ടാം സ്ഥാനത്ത് നെതർലൻഡ്‌സ് ആണ്. മൂന്നാം സ്ഥാനം നോർവേയും, നാലാം സ്ഥാനം എസ്‌റ്റോണിയയും അഞ്ചാം സ്ഥാനം സ്വീഡനും കരസ്ഥമാക്കി.

ഏറ്റവും മോശം ഡ്രൈവർമാർ തായ്‌ലൻഡിലാണ്. രണ്ടാം സ്ഥാനം പെറുവും മൂന്നാം സ്ഥാനം ലബനനും സ്വന്തമാക്കി. നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. അഞ്ചാം സ്ഥാനത്ത് മലേഷ്യയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും മോശം ഡ്രൈവിംഗുള്ള സ്ഥലം ഡൽഹിയാണ്. മുംബൈ, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയും പട്ടികയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.