സ്വന്തം ലേഖകൻ: ഒമാനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഒമാനിൽ ദുകം പ്രദേശത്ത് ആണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ആയിരുന്നു ഭൂചലനം ഉണ്ടായത്. 7:55നാണ് ഭൂചലനം ഉണ്ടായത്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ വലി അപകടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ സീസ്മോളജിക്കൽ സെന്ററാണ് ഭൂചലനം ഉണ്ടായതായി പ്രഖ്യാപിച്ചത്. ദുകം പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പൗരൻമാർ പൊലീസ് ഓപ്പറേഷൻസ് സെന്ററിൽ വിളിച്ചറിയിച്ചതായി ഒമാൻ റോയൻ പോലീസ് അറിയിച്ചു.
അതേസമയം ഇന്ന് ഇസ്റാഅ – മിഅറാജ് പ്രമാണിച്ച് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രാലയം. ഫെബ്രുവരി 19ന് രാജ്യത്തെ മുഴുവന്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് മന്ത്രാലയം അധികൃതർക്ക് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല