എം5 മോട്ടോര്‍ വേയില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം റഗ്ബി ക്ലബില്‍നിന്നുള്ള ബംപ് ഫയര്‍ നൈറ്റ് ആഘോഷങ്ങളുടെ ഭാഗമായി ഉയര്‍ന്ന തീയും പുകയുമാണെന്ന് സൂചന. അപകടത്തെക്കുറിച്ച് ഡിക്റ്റട്ടീവ് ഏജന്‍സികള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. കനത്ത മൂടല്‍ മഞ്ഞും മഴയും മൂലം പരസ്പരം കാണാനാവാതെ അതിവേഗ ഹൈവേയില്‍ 27 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടുവെന്നും 35 പേര്‍ക്കെങ്കിലും പരിക്കേറ്റെന്നുമായിരുന്നു ആദ്യ വാര്‍ത്തകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അപകടത്തിന് കാരണം സമീപത്തെ റഗ്ബി ക്ലബില്‍നിന്നും തീയും പുകയുമാണെന്ന് വ്യക്തമായത്.
നവംബര്‍ മാസത്തെ ബ്രിട്ടണിലെ തണുപ്പും പുകമഞ്ഞും പരിചയമുള്ള പോലീസും അധികൃതരും ആദ്യം ഇത് സ്വഭാവികമായ കാര്യമെന്ന രീതിയിലാണ് എടുത്തിരുന്നത്. എന്നാല്‍ അമിതമായ തീയും പുകയുംമൂലം സംശയം തോന്നിയ ഡിക്റ്റട്ടീവ് ഉദ്യോഗസ്ഥരാണ് വിശദമായ അന്വേഷണം നടത്തിയത്. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിനു കാരണമെന്നാണ് അപകടത്തിനു ദൃക്സാക്ഷികളായവര്‍ പറഞ്ഞിരുന്നു. അതിനെ ശരിവെയ്ക്കുന്നതാണ് സ്വകാര്യ ഡിക്റ്റട്ടീവ് ഏജന്‍സികള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍.
റഗ്ബി ക്ലബ്ബില്‍ നടത്തിയ ബംപ് ഫയര്‍ നൈറ്റ് ആഘോഷങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടം ഉണ്ടായതെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിക്കുന്നത്. അപകടം ഉണ്ടായ സമയത്തെ കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡ്രൈവര്‍മാര്‍ക്ക് വലിയ പ്രശ്നമില്ലാത്ത അവസ്ഥയായിരുന്നുവെന്ന് റോഡ് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അപകടമുണ്ടായ സമയത്ത് ഡ്രൈവര്‍മാര്‍ക്ക് റോഡ് തീരെ കാണാന്‍ സാധിക്കുന്നില്ലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല