1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2023

സ്വന്തം ലേഖകൻ: ഇന്ത്യ-സിംഗപ്പൂർ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവുമാണ് സംയോജിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂംഗിന്റെയും സാന്നിധ്യത്തിൽ ആർബിഐ ഗവർണർ ശക്തികാന്ദ ദാസും മോണിട്ടറി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ മാനേജിംഗ് ഡയറക്ടർ രവി മേനോനും സംയുക്തമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.

ഇരു രാജ്യങ്ങൾ തമ്മിലുള്ള പണമിടപാടുകളിൽ നിർണായക മുന്നേറ്റമാണ് യുപിഐ-പേനൗ സഹകരണത്തിലൂടെ സാധ്യമായിരിക്കുന്നത്. ഇനി മുതൽ യുപിഐ വഴി രാജ്യത്തിനകത്ത് പണമിടപാടുകൾ നടത്തുന്നത് പോലെ സിംഗപ്പൂരിലേക്കും നടത്താനാവും. പ്രതിദിനം 60000 രൂപ വരെയുള്ള ഇടപാടുകളാണ് നടത്താനാവുക.

ഇത് ഇന്ത്യ- സിംഗപ്പൂർ സഹകരണത്തിൽ പുതിയ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സഹകരണം ഇരു രാജ്യത്തെയും പൗരന്മാർക്ക് നേട്ടമാകും. ദീർഘനാളായി കാത്തിരുന്ന പദ്ധതിക്കാണ് സാക്ഷാത്കാരം ആകുന്നത്.

പുതിയ കാലഘട്ടത്തിൽ സാങ്കേതികത എല്ലാവരെയും ബന്ധിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക സാങ്കേതിക സഹകരണത്തിന് പുതിയ അധ്യായം ആണ് ഇതെന്നും മോദി പറഞ്ഞു. വിദേശ ഇന്ത്യക്കാർക്കും പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ഇടപാടുകൾക്ക് ഗുണകരമാകുന്ന പദ്ധതിയെന്നും മോദി വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.