1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2023

സ്വന്തം ലേഖകൻ: ലോകം ഒട്ടേറെ പ്രതിസന്ധികൾ നേരിടുമ്പോഴും വലിയ പ്രശ്‌നങ്ങൾ ഓരോന്നായി തരണം ചെയ്യുന്നതിൽ വിജയിക്കുന്ന ഇന്ത്യ ഭാവിയിലേക്കുള്ള പ്രതീക്ഷ പ്രദാനം ചെയ്യുന്നതായി മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. അദ്ദേഹത്തിന്റെ ബ്ലോഗ് ‘ഗേറ്റ്സ് നോട്ട്സി’ലാണ് ഇക്കാര്യം കുറിച്ചത്.

‘ശരിയായ ആശയങ്ങളും കൃത്യമായി എത്തിക്കാനുള്ള മാർഗങ്ങളുമുണ്ടെങ്കിൽ ഏത് വലിയ പ്രശ്നവും ഒറ്റയടിക്ക് പരിഹരിക്കാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും ലഭിക്കുന്നത്. എന്നാൽ ഇവയെല്ലാം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യയുടെ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ല.’ ബിൽഗേറ്റ്സ് ബ്ലോഗിൽ കുറിച്ചു.

ബിൽഗേറ്റ്സിന്റെ ബ്ലോഗിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെക്കുകയും ചെയ്തു. ‘ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണ്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതുകൊണ്ട് തന്നെ അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല.

എന്നാൽ ആ വെല്ലുവിളികൾ പരിഹരിക്കാൻ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചു. പോളിയോ നിർമാർജനം ചെയ്തു. എച്ച്.ഐ.വി. പടരുന്നത് നിയന്ത്രിച്ചു, രാജ്യത്തെ ദാരിദ്ര്യം കുറച്ചു. ശിശുമരണനിരക്ക് കുറച്ചു. സാമ്പത്തിക സേവനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ജനങ്ങൾക്ക് പ്രാപ്യമാക്കുന്ന രീതിയിലേക്ക് മാറ്റി.’ ബിൽഗേറ്റ്സ് കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.