1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2023

സ്വന്തം ലേഖകൻ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ്കൂ​ള്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍ലൈ​നാ​യി ന​ട​ത്തു​മെ​ന്ന വാ​ര്‍ത്ത നി​ഷേ​ധി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ലോ​വ​ര്‍ പ്രൈ​മ​റി ക്ലാ​സു​ക​ള്‍ 9.30ന് ​ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കും പ്രൈ​മ​റി- മി​ഡി​ൽ- ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ള്‍ 1.30നും ​അ​വ​സാ​നി​ക്കും.

നേ​ര​ത്തെ റ​മ​ദാ​ന്‍ മാ​സ​ത്തി​ലെ തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ളു​ക​ളി​ലും കോ​ള​ജ്, യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ലും ഓ​ണ്‍ലൈ​ന്‍ ക്ലാ​സ് ന​ട​ത്ത​ണ​മെ​ന്ന് പാ​ര്‍ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഒ​രേ സ​മ​യ​ത്ത് ക​ഴി​യു​ന്ന​തി​നാ​ല്‍ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് റോ​ഡു​ക​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

അതിനിടെ റമദാന്‍ മാസം അടുത്തതോടെ രാജ്യത്തെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. ഇതിന്റെ മുന്നോടിയായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിന്റെ വില നിരീക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടങ്ങി.

ഇന്നലെ നടത്തിയ പരിശോധനയില്‍ ഷുവൈഖ് പ്രദേശത്തെ ഈന്തപ്പഴം, ഭക്ഷ്യവസ്തുക്കള്‍, ഉള്‍പ്പെടെയുള്ളവ വില്‍പ്പന നടത്തുന്ന സ്റ്റോറുകളിലും മാര്‍ക്കറ്റുകളിലും അവയുടെ ലഭ്യത, ഈടാക്കുന്ന വില, സാധനങ്ങളുടെ ഗുണനിലവാരം തുടങ്ങിയ സംഘം നിരീക്ഷിച്ചു.

റമദാനില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെയും വില നിയന്ത്രണം പാലിക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് സ്ഥാപന ഉടമകളെ ബോധ്യപ്പെടുത്തിയതായും അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.