സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിലെ ഒരു റെസ്‌റ്റോറന്റിലെ ജീവനക്കാരിക്ക് ടിപ്പായി കിട്ടിയത് നാല് ലക്ഷം ഇന്ത്യന്‍ രൂപ! മെല്‍ബണിലെ സൗത്ത് യാറയിലുള്ള ഗില്‍സണ്‍ റെസ്റ്റോറന്റിലെ ജീവനക്കാരിയായ ലോറനാണ് ഒറ്റ ദിവസംകൊണ്ട് ലക്ഷങ്ങള്‍ സമ്പാദിച്ചത്.
ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചെത്തിയ നാല് പേര് അടങ്ങുന്ന സംഘത്തിന്റെ ടേബിള്‍ കൈകാര്യം ചെയ്തത് ലോറനായിരുന്നു. കോടീശ്വരനായ 27-കാരന്‍ എഡ് ക്രാവനായിരുന്നു ഈ സംഘത്തിലെ ഒരാള്‍. ഭക്ഷണം കഴിച്ച് തിരിച്ചുപോകുമ്പോള്‍ ഇയാള്‍ 4000 പൗണ്ട് ടിപ്പായി ലോറന്റെ കൈയില്‍ കൊടുക്കുകയായിരുന്നു.
ഇതോടെ ലോറന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു. ഇക്കാര്യം സഹപ്രവര്‍ത്തകരോട് പങ്കുവെയ്ക്കുകയും ചെയ്തു. റെസ്റ്റോറന്റിലെ നിയമം അനുസരിച്ച് എല്ലാ വെയ്റ്റര്‍മാരും ടിപ്പ് പങ്കുവെയ്ക്കണമെന്നാണ്. ഇതില്‍ നിന്ന് 70 ശതമാനത്തോളം രൂപ ലോറന് ലഭിക്കും. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ ലോറന്‍ പാര്‍ട്ട് ടൈം ആയാണ് വെയ്റ്ററസ് ജോലി ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല