1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2011

ന്യൂദല്‍ഹിയിലെ ഫിറോസ്ഷാ കോട്ട്‌ലയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. വിന്‍ഡീസിനെ ഒന്നാം ഇന്നിങ്‌സില്‍ 304 റണ്‍സിന് പുറത്താക്കിയ ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനത്തില്‍ കളിതീരുന്നതിന് അരമണിക്കൂര്‍ 209 റണ്‍സിന് എല്ലാവരും പുറത്തായി.സെവാഗും ഗംബീറും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും മദ്ധ്യനിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.

ഗംബീര്‍ 41ഉം സെവാഗ് 55ഉം റണ്‍സ് എടുത്തു. ടെണ്ടുല്‍ക്കര്‍ ഏഴും ലക്ഷ്മണ്‍ ഒരു റണ്‍സും എടുത്ത് പുറത്തായി. പിന്നീടുവന്ന യുവരാജ് സിങ് 27 റണ്‍സ് നേടിയെങ്കിലും ധോണിയും അശ്വിനും റണ്ണെന്നുമെടുക്കാതെ പുറത്തായി. പിന്നീട് ദ്രാവിഡും ഇശാന്ത് ശര്‍മയും പിടിച്ചു നിന്നു. എ്ട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 49 റണ്‍സ് നേടി. ദ്രാവിഡ് 54 റണ്‍സ് എ്ടുത്തു. 17 റണ്‍സ് എടുത്ത ഇശാന്തിനെ സാമുവല്‍സ് പുറത്താക്കി.

ആദ്യ ഇന്നിങ്‌സില്‍ 209 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യ വിന്‍ഡീസിന്റെ രണ്ടാമിന്നിങ്‌സിനെ വരിഞ്ഞുകെട്ടാനുള്ള ശ്രമത്തിലാണ്. രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ 21 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിന്‍ഡീസ് വിക്കറ്റുകള്‍ ഇന്ത്യ പിഴുതുകഴിഞ്ഞു. 116 റണ്‍സാണ് ഇപ്പോള്‍ വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. രണ്ടു റണ്ണെടുത്ത ബ്രാത്ത്‌വെയ്റ്റിനെ ഓജയും റണ്ണെടുക്കുംമുന്‍പെ പവലിനെ അശ്വിനുമാണ് മടക്കിയത്. 15 റണ്‍സെടുത്ത കിര്‍ക്ക് എഡ്വേഡ്‌സും (15) സ്‌കോറിങ് തുടങ്ങാത്ത വിഫല്‍ എഡ്വേഡ്‌സുമാണ് ക്രീസില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.