1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2023

സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ മികച്ച താരമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സി. അര്‍ജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച മെസ്സിക്ക് ഇത് അര്‍ഹതക്കുള്ള അംഗീകാരമായി. രണ്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടുന്നത്.

2016-ല്‍ ആരംഭിച്ച പുരസ്‌കാരത്തില്‍ ഇതിന് മുമ്പ് 2019-ലാണ് മെസ്സി നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് മികച്ച താരമായത്. ലോകകപ്പില്‍ അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ച മെസ്സി ഫൈനലില്‍ ഇരട്ടഗോളും നേടിയിരുന്നു.

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കായി 27 കളിയില്‍ നിന്ന് 16 ഗോളും 14 അസിസ്റ്റും മെസ്സി നേടി. റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സിമ, പി.എസ്.ജിയുടെ ഫ്രഞ്ച് വിങ്ങര്‍ കിലിയന്‍ എംബാപ്പെ എന്നിവരെയാണ് മെസ്സി പിന്തള്ളിയത്.

മികച്ച വനിതാ താരമായി സ്പെയിനിന്റെ അലക്സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണി മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി.

2016 മുതലാണ് ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മികച്ച താരമായത്.

സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെന്‍സേമയെ അവസാനറൗണ്ടില്‍ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനമാണ് പി.എസ്.ജി. താരം കിലിയന്‍ എംബാപ്പെയ്ക്കുണ്ടായിരുന്നത്.

മറ്റുപുരസ്‌കാരങ്ങള്‍

വനിത പരിശീലക- സറീന വെയ്ഗ്മാന്‍ (ഇംഗ്ലണ്ട്)

വനിത ഗോള്‍കീപ്പര്‍- മേരി ഇയര്‍പ്സ് (ഇംഗ്ലണ്ട്)

ഗോള്‍- മാര്‍സിന്‍ ഒലെസ്‌കി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.