1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2011

വീട് വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുനതും പ്രായമാകുന്നതും തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവും നമ്മള്‍ കാണുന്നില്ലായിരിക്കാം എന്നാല്‍ ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയൊരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എങ്ങനെയാനെന്നോ? വീട് വാങ്ങുമ്പോള്‍ അല്ലെങ്കില്‍ വില്‍ക്കുമ്പോള്‍ നാം അനുഭവിക്കുന്ന സ്ട്രെസ്സ് തന്നെയാണ് നമ്മളെ ചെറുപ്രായത്തില്‍ തന്നെ കിഴവനും കിഴവിയുമൊക്കെ ആക്കി മാറ്റുന്നത്. പഠനത്തിന് വിധേയരായ മൂന്നില്‍ രണ്ടു ആളുകളും പറയുന്നത് അവര്‍ക്ക് രണ്ടു വയസു കൂടുതല്‍ തോന്നിക്കുന്നുണ്ടെന്നാണ്, അവരുടെ ശരീരത്തിലും ഈ പ്രായക്കൂടുത്തല്‍ തോന്നുന്നുണ്ട്.

സൈക്കോളജിസ്റ്റുകള്‍ നടത്തിയ പഠനത്തില്‍ വീടും വാങ്ങാനും വില്‍ക്കാനും ശ്രമിക്കുന്നവര്‍ക്ക് സ്‌ട്രെസ് മൂലം പൊതുവായിട്ടുണ്ടായ സൈഡ്-ഇഫക്റ്റുകള്‍ മുടി കൊഴിച്ചില്‍ (10 ശതമാനം), ഷോര്‍ട്ട് ടേം മറവി (14 ശതമാനം), ലൈംഗിക താലപര്യക്കുറവ് (19 ശതമാനം) എന്നിവയാണ്. ഇവയൊക്കെ കാരണം വീട് വില്‍ക്കാനും വാങ്ങാനും ശ്രമിക്കുന്നവര്‍ക്ക് പ്രായക്കൂടുത്തല്‍ തോന്നുകയും ചെയ്യുന്നു. പ്രധാനമായാലും ഒരു വീട് മാര്‍ക്കറ്റില്‍ ഇട്ടാല്‍ വാങ്ങാന്‍ ആളെ കിട്ടാനും തങ്ങള്‍ക്കു അനുയോജ്യമായ വീട് കിട്ടാനും എടുക്കുന്ന കാല താമസമാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം, രണ്ടു വര്‍ഷം വരെയാണ് ഒരു വീട് വില്‍ക്കാനോ വാങ്ങാനോ ഇത്തരക്കാര്‍ക്ക് ശ്രമിക്കേണ്ടി വരുന്നത്, ഇക്കാലയളവില്‍ അനുഭവിക്കുന്ന സ്‌ട്രെസ് അവരുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

ഓണ്‍ലൈന്‍ കണ്‍വിയന്‍സിംഗ് സര്‍വീസ് ഇന്‍-ഡീഡ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. നാല് വയസ്സുവരെ കൂടുതല്‍ തോന്നിപ്പിക്കാന്‍ ഈ സമ്മര്‍ദ്ദം ഇടയാക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. സൈക്കൊളജിസ്റ്റായ ഡോ: ഗ്ലെന്‍ വിത്സണ്‍ പറയുന്നത് ദീര്‍ഘ കാലത്തെ സമ്മര്‍ദ്ദം മൂലം അതായത് വീട് വില്‍ക്കാനോ വാങ്ങാനോ എടുക്കുന്ന ഈ ദീര്‍ഘ കാലയളവ് മൂലം അവരുടെ ആരോഗ്യ സ്ഥിതി മോശമാകുകയാണ്, വിശാദത്തിനും, ഭാരക്കുറവിനും, പ്രായമാകുന്നതിനും വരെ ഇതിടയാക്കുന്നു എന്നാണ്. ഏറ്റവും പ്രധാനപ്പെട്ട സ്ട്രീസിനുള്ള കാരണങ്ങള്‍ എന്ന് പറയുന്നത് മോര്‍ട്ട്ഗേജ് അനുമതി (38 ശതമാനം), അനാവശ്യ നിയമകുരുക്കുകളും (31 ശതമാനം), മോശം നിയമജ്ഞരെയും (11 ശതമാനം) കുറിച്ചാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.