സ്വന്തം ലേഖകൻ: ഭൂമിയില്‍ നിന്ന് ആകാശത്തെ നോക്കിനോക്കി ഇരിക്കെ എന്തെല്ലാം കൗതുകങ്ങളാണ് നമ്മുടെ കണ്ണുകളില്‍ എത്തിപ്പെടുന്നത്…ആകാശം ഭൂമിയിലുള്ളവരെ ഭ്രമിപ്പിക്കുന്ന കാഴ്ച തന്നെയാണ്. ബഹിരാകാശത്തുനിന്ന് ഇന്ത്യയെ നോക്കിയാല്‍ ആ തിരിച്ചുള്ള കാഴ്ചകള്‍ എങ്ങനെയാകും?
അത്തരത്തിലുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും പകര്‍ത്തിയ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുകയാണ്.
1998 മുതല്‍ ഭൂമിയുടെ ഭ്രമണപഥത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിങ്കളാഴ്ച ബഹിരാകാശ നിലയം വടക്കുപടിഞ്ഞാറ് നിന്ന് കിഴക്കന്‍ തീരത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ആകര്‍ഷകമായ ഈ വിഡിയോ പകര്‍ത്തിയത്. ഭിവാനി, ഗ്വാളിയോര്‍, ഝാന്‍സി തുടങ്ങി നിരവധി നഗരങ്ങളുടെ കാഴ്ചകള്‍ ഉള്‍പ്പെട്ട വിഡിയോയാണ് നാസ പങ്കുവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല