1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2011

അഴിമതിക്ക് കണ്ണും മൂക്കുമില്ല, അത് ഏത് അറ്റം വരേയും പോകും എന്ന് നിത്യേനെ സംഭവിക്കുന്ന പല കാര്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പിഞ്ചുകുഞ്ഞിന്റെ പേരിലും കാശ് അടിച്ചുമാറ്റുന്ന ഒരു അപൂര്‍വ്വ സംഭവമാണ് നൈജീരിയയില്‍ അരങ്ങേറിയത്.

വെറും ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ശമ്പളം നല്‍കിയതിന്റെ രേഖകള്‍ ആണ് പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രാദേശിക കൌണ്‍സില്‍ കുഞ്ഞിന് ശമ്പളം നല്‍കിയതിന്റെ വൌച്ചര്‍ ആണ് കണ്ടെത്തിയത്. നൈജീരിയയില്‍ ‘വ്യാജ‘ ഉദ്യോഗസ്ഥര്‍ സജീവമാണ്. ഇവരെ കൈയോടെ പിടിക്കാന്‍ നടത്തിയ തെരച്ചിലില്‍ ആണ് പിഞ്ചു കുഞിന്റെ പേരില്‍ നടന്ന വെട്ടിപ്പ് പുറത്തുവന്നത്.

കുഞ്ഞ് ഡിപ്ലോമ നേടിയിട്ടുണ്ടെന്നും രേഖകളിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഇതുപോലെ ശമ്പളപട്ടികയില്‍ കയറിക്കൂടിയിരുന്നു. എന്തായാലും നമ്മുടെ നാട്ടില്‍ ഇല്ലാത്തവരുറെ പേരില്‍ വരെ പറ്റിച്ചു ക്യാഷ് അടിച്ചു മാറ്റുന്നവര്‍ ഉണ്ടെന്നിരിക്കെ ഒരു മാസ പ്രായക്കാരന് ശമ്പളം കിട്ടിയതില്‍ നമ്മള്‍ അതിശയപ്പെട്ടെക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.