1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2023

സ്വന്തം ലേഖകൻ: ഈ മാസം 5ന് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 2009 ലെ മന്ത്രിസഭാ തീരുമാന പ്രകാരമാണ് എല്ലാ വർഷവും മാർച്ചിലെ ആദ്യ ഞായറാഴ്ച എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി നൽകുന്നത്.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുള്ള അവാര്‍ഡ് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന് (കഹ്റമാ) ലഭിച്ചു. റിയാദില്‍ വച്ച് നടന്ന ചടങ്ങില്‍ അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ് അവാര്‍ഡ് നേടിയ കഹ്റമായെ ആദരിച്ചു.

ഡിജിറ്റൈസേഷനിലേക്കും ഓട്ടോമേഷനിലേക്കും രാജ്യത്തെ സമഗ്രമായ പരിവര്‍ത്തനത്തിന് അനുസൃതമായി കഹ്റമായുടെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തിയ സംയുക്ത പരിശ്രമത്തിന്റെ ഫലമാണ് ഖത്തരി സമൂഹത്തെ സേവിക്കുന്നതിനായി ആഗോള രംഗത്തെ വിവിധ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗമെന്ന് സെക്രട്ടറേറിയറ്റ് വിശേഷിപ്പിച്ചു.

2022ലാണ് കഹ്‌റമാ മൊബൈല്‍ ആപ്ലിക്കേഷന്റെ ഒരു പുതിയ ഇന്റര്‍ഫേസ് പതിപ്പ് പുറത്തിറക്കിയത്. ഇത് വരിക്കാര്‍ക്ക് സുഗമവും പ്രായോഗികവുമായ അനുഭവം ഉറപ്പുനല്‍കുന്നു. ലളിതമായ നടപടികളിലൂടെ ഏത് സമയത്തും എവിടെനിന്നും സേവനങ്ങള്‍ അഭ്യര്‍ത്ഥിക്കാന്‍ അവരെ അനുവദിക്കുന്നതാണ് ഈ ആപ്പ്.

മികച്ച സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ക്കായുള്ള അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കൊപ്പം സബ്സ്‌ക്രൈബര്‍മാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി അവരുമായി സംവദിക്കാന്‍ ഒരു ചാറ്റ്‌ബോട്ട് ഫീച്ചറും ചേര്‍ത്തിട്ടുണ്ട്. സമൂഹത്തിന്റെ വികസനത്തെയും വളര്‍ച്ചയെയും ബാധിക്കുന്ന കേന്ദ്ര സേവന മേഖലകളിലൊന്നാണ് കഹ്റാമ കൈകാര്യം ചെയ്യുന്ന വൈദ്യുതി, ജല മേഖല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.