1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2011

ചില പ്രത്യേക സാധനങ്ങളോടും മറ്റും താലപര്യം തോന്നുകയും അവ ശേഖരിച്ചു വെക്കുന്നതും ചിലരുടെ ഹോബിയാണ് അതുപോലെ റഷ്യക്കാരന്റെ ഹോബി അല്പം വ്യത്യസ്തമാണ് ഇദ്ദേഹം ശേഖരിച്ചത് മൃതദേഹങ്ങളാണ്. മൃതദേഹങ്ങള്‍ മമ്മികളാക്കി വീട്ടില്‍ സൂക്ഷിച്ചയാളെ മോസ്കോ പൊലീസ് അറസ്റ്റ് ചെയ്തു. 29 മൃതദേഹങ്ങളാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. പാവകളെ പോലെ വേഷം ധരിപ്പിച്ചാണ് ഇയാള്‍ ഇവ സൂക്ഷിച്ചിരുന്നത്.

വോള്‍ഗ റിവര്‍ സിറ്റി സ്വദേശിയായ ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ചില റഷ്യന്‍ മാധ്യമങ്ങള്‍ ആന്റണി മോസ്കോവിന്‍ എന്ന ചരിത്രകാരനാണ് ഇയാളെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ചരിത്രകാരനാണ് ഈ 45 കാരന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹങ്ങള്‍ ഇയാള്‍ കുഴിച്ചെടുക്കുകയായിരുന്നു. അതേസമയം യുവതികളുടെ മൃതദേഹങ്ങളാണ് ഇയാളുടെ ശേഖരത്തിലുള്ളതെന്ന് ഒരു റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ശവക്കല്ലറകളില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതാകുന്നത് പതിവായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.