രാജിവയ്ക്കാന്‍ പദ്ധതിയില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണി. തന്റെ രാജി സംബന്ധിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്ന് ഫേസ്ബുക്കില്‍ നല്കിയ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.ബര്‍ലുസ്കോണിയുടെ സാമ്പത്തിക പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഇറ്റലിയില്‍ ആയിരങ്ങള്‍ പ്രകടനം നടത്തി. ഈയാഴ്ച അദ്ദേഹം വിശ്വാസവോട്ടു തേടുന്നുണ്ട്. ബര്‍ലുസ്കോണിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലെന്നു രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയിലായ മറ്റൊരു യൂറോപ്യന്‍ രാജ്യമായ ഗ്രീസില്‍ പുതിയ സര്‍ക്കാരിനു ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി ജോര്‍ജ് പെപ്പന്‍ റൊ ഇന്നു രാജിവയ്ക്കും. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നുണ്ടാക്കുന്ന കൂട്ടു മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി യൂറോപ്യന്‍ സെന്റട്രല്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് ലൂക്കാസ് പാപ്പിഡസിനെ തെരഞ്ഞെടുക്കുമെന്നു സൂചന. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ഗ്രീസിനെ പൊതുതെരഞ്ഞെടുപ്പു വരെ നയിക്കുക എന്നതാകും ഇടക്കാല സര്‍ക്കാരിന്റെ കടമ.
ഫെബ്രുവരി 19നു തെരഞ്ഞെടുപ്പ് നടത്താനാണു ധാരണ. രാഷ്ട്രീയ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടതനുസരിച്ചാണു ജോര്‍ജ് പെപ്പന്‍ റൊയും പ്രതിപക്ഷ നേതാവ് ആന്റോണിയൊ സമരാസും ദേശീയ സര്‍ക്കാര്‍ എന്ന കരാറിലെത്തിയത്. യൂറോപ്യന്‍ യൂണിയന് നല്കുന്ന 17800 കോടി ഡോളര്‍ സാമ്പത്തിക ഉത്തേജക പാക്കെജ് ഇടക്കാല സര്‍ക്കാര്‍ ഏറ്റുവാങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല