വമ്പന്‍ ഹിറ്റായ മീശമാധവനിലെ വേഷത്തിനുശേഷം ദിലീപ് വീണ്ടും കള്ളനായി വെള്ളിത്തിരയില്‍ എത്തുന്നു. ‘തിരുട്ടുറാസ്‌കല്‍’ എന്നു പേരിട്ട ചിത്രത്തിലാണ് ദിലീപ് കള്ളനാകുന്നത്.‘കാര്യസ്ഥനു’ശേഷം തോംസണ്‍ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ദിലീപ് അഭിനയിക്കുന്നത്. ‘കാര്യസ്ഥന്‍’ തരക്കേടില്ലാത്ത വിജയം നേടിയിരുന്നു.
ദിലീപായിരുന്നു ‘കാര്യസ്ഥനി’ലും നായകന്‍ . നിരവധി ജനപ്രിയചിത്രങ്ങള്‍ സമ്മാനിച്ച സിബി കെ തോമസ് ഉദയകൃഷ്ണ ടീമാണ് തിരുട്ടുറാസ്‌കലിന് കഥയും തിരക്കഥയും ഒരുക്കുന്നത്.ദിലീപിന്റെ ഡബിള്‍ റോളാണ് ഈ സിനിമയുടെ പ്രത്യേകത. കുഞ്ഞിക്കൂനനുശേഷം ദിലീപിന്റെ ഇരട്ടവേഷങ്ങള്‍ തിരുട്ടുറാസ്‌കലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. തന്ത്രശാലിയായ ഒരു കള്ളനായും ഗ്രാമത്തെ വിറപ്പിക്കുന്ന ഗുണ്ടയായുമാണ് ദിലീപ് അഭിയനിക്കുന്നത്.
മീശമാധവന്‍പോലെ തിരുട്ടുറാസ്‌കലിലും പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന വിഭവങ്ങളാണ് ഒരുക്കുന്നത്. സെവന്‍ ആര്‍ട്‌സാണ് ചിത്രത്തിന്റെ നിര്‍മാണം. 2012 മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല