ചിലരങ്ങനെയാണ് ഒരു ആഗ്രഹം തോന്നിപ്പോയാല്‍ അത് ഏത് വിധേനെയും സാധിച്ചെടുക്കാനാകും പിന്നെ ശ്രമം. മാഞ്ചസ്റ്റര്‍ സ്വദേശിയായ റെബേക്ക ജോണ്‍സ് എന്ന 26കാരിയും അത്തരത്തിലൊരു വ്യക്തിയാണ്. എന്നാല്‍ ഇവര്‍ക്ക് തോന്നിയ ആഗ്രഹമാണ് ഏറെ കൗതുകം. ഏഴുവയസ്സുകാരിയായ മകള്‍ മൈസിയുടെ വസ്ത്രങ്ങള്‍ ധരിക്കാനാണ് ഇവര്‍ക്ക് ആഗ്രഹം തോന്നിയത്.
അവര്‍ അതിന് തിരഞ്ഞെടുത്ത വഴിയല്പ്പം കടന്നുപോയില്ലേയെന്ന് തോന്നുന്നു. പട്ടിണി കിടന്ന് ശരീര വണ്ണം കുറച്ച് മകളുടെ വസ്ത്രത്തിനനനുയോജ്യമാക്കുക എന്നതാണ് അവര്‍ തിരഞ്ഞെടുത്ത വഴി.ഇപ്പോള്‍ മകള്‍ മൈസിയേക്കാള് ശോഷിച്ചും ആരോഗ്യമില്ലാ്ത്തതുമായ അവസ്ഥയിലാണെങ്കിലും മകളുടെ വസ്ത്രം ധരിക്കാന്‍ സാധിച്ചതില്‍ അഭിമാനംകൊള്ളുന്നുവെന്നാണ് റെബേക്ക പറയുന്നത്.
മകളുടെ വസ്ത്രം ധരിക്കണമെന്ന ആഗ്രഹം തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാ ഷോപ്പിംഗുകളിലും റെബേക്ക മൈസിക്കും തനിക്കുമായി ഒരേയളവിലുള്ള വസ്ത്രങ്ങളാണ് വാ്ങ്ങിയിരുന്നത്. വണ്ണംകുറയ്ക്കാന്‍ തുടങ്ങിയതോടെ ഇവര്‍ ദിനംപ്രതി ഒരു കുപ്പി ഫിസ്സി എനര്‍ജി ഡ്രിങ്കും ടോസ്റ്റും ഒരു കപ്പ് സൂപ്പുമാണ് ഇവര്‍ കഴിച്ചിരുന്നത്. പതിനെട്ട് മാസം കൊണ്ടാണ് ഇവര്‍ വണ്ണംകുറച്ചെടുത്തത്.
എന്തായാലും ഈ അമിത ഡയറ്റിംഗ് റെബേക്കയുടെ മരണത്തിന് വരെ കാരണമായേക്കുമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല