സ്വന്തം ലേഖകൻ: നിത്യാനന്ദയുടെ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ദ വാഷിംഗ്ടൺ പോസ്റ്റ് പ്രതിനിധിയുമായി പങ്കുവച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ പ്രസ് സെക്രട്ടറി. കൈലാസയെ കുറിച്ച് വിശദീകരിക്കാമോ , എങ്ങനെയാണ് രാജ്യം പ്രവർത്തിക്കുന്നത്, എന്തുകൊണ്ടാണ് യുഎൻ ഉൾപ്പെടെ കൈലാസയെ അംഗീകരിക്കാത്തത് തുടങ്ങിയ അഞ്ച് ചോദ്യങ്ങൾക്കാണ് പ്രസ് സെക്രട്ടറി ഉത്തരം പറഞ്ഞത്.
ചോദ്യം : കൈലാസയ കുറിച്ച് കൂടുതൽ പറയാമോ ? എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത് ? ജനസംഖ്യ എത്ര ? 100% ഹൈന്ദവ സമുദായമാണോ ? രാഷ്ട്ര ഭാഷയോ ദേശീയ ഗാനമോ ഉണ്ടോ ?
ഉത്തരം : പുരാതന ഹൈന്ദവ സംസ്കാരത്തിന്റെ പുനരുദ്ധാരണമെന്ന നിലയിൽ, യുഎൻ അംഗീകൃത എൻജിഒകളുടെ സഹായത്തോടെ വിവിധ രാജ്യങ്ങളിൽ ഇരുന്ന പ്രവർത്തിക്കുന്ന രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ. സോവറിൻ ഓർഡർ ഓഫ് മാൾട്ടയുടെ മാതൃകയിൽ പ്രവർത്തിക്കുന്ന അതിർത്തിരഹിത സേവനബന്ധരായി പ്രവർത്തിക്കുന്ന രാജ്യമാണ് ഇത്. കൂടുതൽ വിവരങ്ങൾക്കായി www.kailaasa.org സന്ദർശിക്കുക.
ചോദ്യം : എങ്ങനെയാണ് രാജ്യം പ്രവർത്തിക്കുന്നത് ? ജനനസർട്ടിഫിക്കറ്റ്, പാസ്പോർട്ട് പോലെ മറ്റ് ഔദ്യോഗിക രേഖകൾ നൽകുന്നുണ്ടോ ? എങ്ങനെയാണ് രാഷ്ട്രീയ സംവിധാനം ? തെരഞ്ഞെടുപ്പ് നടക്കാറുണ്ടോ ? ലോകത്ത് കൈലാസയ്ക്ക് എംബസികളോ നയതന്ത്ര ഉദ്യോഗസ്ഥരോ ഉണ്ടോ ? ഉണ്ടെങ്കിൽ എവിടെ ?
ഉത്തരം : സോവറിൻ ഓർഡർ ഓഫ് മാൾട്ട പ്രവർത്തിക്കുന്നത് പോലെ വിവിധ രാജ്യങ്ങളിലുള്ള എൻജിഒകൾ, ക്ഷേത്രങ്ങൾ എന്നിവയിലൂടെയാണ് കൈലാസ പ്രവർത്തിക്കുന്നത്.
ചോദ്യം : യുഎൻ എന്തുകൊണ്ടാണ് കൈലാസ വ്യാജമാണെന്ന് പറഞ്ഞ് അംഗീകാരം നൽകാത്തത് ? ഏതെങ്കിലും രാജ്യം കൈലാസയെ അംഗീകരിച്ചിട്ടുണ്ടോ ?
ഉത്തരം : മുൻപ് പറഞ്ഞ ഉത്തരങ്ങൾ നോക്കുക.
ചോദ്യം : പീഡനക്കേസ് പ്രതിയാണ് നിത്യാനന്ദ പരമശിവം. ഇതെ കുറിച്ച് എന്താണ് പറയാനുള്ളത് ?
ഉത്തരം : ഇത്തരം ആരോപണങ്ങളെല്ലാം തീർത്തും തെറ്റാണ്. പല പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരും ഇത് സാക്ഷ്യപ്പെടുത്തുന്ന സ്വതന്ത്ര റിപ്പോർട്ടുകളും നിയമപരമായ അഭിപ്രായങ്ങളും നൽകിയിട്ടുണ്ട്. അക്കൂട്ടത്തിൽ യുകെയിൽ നിന്നുള്ള ലോകപ്രശസ്ത ക്വീൻസ് കൗൺസിലുമുണ്ട്. ‘2010-ൽ അദ്ദേഹത്തിനെതിരെ ആദ്യം പീഡനപരാതി ഉന്നയിക്കുകയും നിയമനടപടി ദുരുപയോഗം ചെയ്യുന്നതിന് തുല്യമായ രീതിയിൽ അദ്ദേഹത്തെ വേട്ടയാടുകയും ചെയ്തിട്ടുണ്ട്.
രണ്ട് കേസുകളിലെയും പ്രോസിക്യൂഷൻ തെളിവുകളുടെ അവസ്ഥ ദുർബലമാണെന്നും ഒടുവിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിനെതിരായ പോലീസ് നടപടിയെ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത് പ്രത്യേകിച്ചും ആശങ്കാജനകമാണ്.
അവസാനമായി, ‘മുകളിൽ വിശദീകരിച്ച കാരണങ്ങളാൽ, ഐസിസിപിആറിന്റെ ആർട്ടിക്കിൾ 18 ന് വിരുദ്ധമായി, എസ്എംടിയുടെ നേതാവും അദ്ദേഹത്തിന്റെ അനുയായികളും കഷ്ടപ്പാടുകൾ അനുഭവിക്കുകയും ഇപ്പോഴും മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പീഡനം അനുഭവിക്കുകയും ചെയ്തുവെന്ന് ഞാൻ കരുതുന്നു’-അദ്ദേഹം പറഞ്ഞതിങ്ങനെ.
ചോദ്യം : നെവാർക്ക് സർക്കർ അഗ്രിമെന്റിൽ നിന്ന് പിന്മാറിയിട്ടുണ്ട്. കൈലാസ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത്
ഉത്തരം : ഞങ്ങളുടെ ലക്ഷ്യത്തിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണ്. ലോകസമാധാനത്തിനുള്ള ഞങ്ങളുടെ ഉദ്ദേശത്തോട് ഞങ്ങൾ പ്രതിബദ്ധരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല