സ്വന്തം ലേഖകൻ: ആരോഗ്യമേഖലയിലെ ചില രംഗങ്ങളിൽ വിദേശികൾക്ക് ലൈസൻസ് നൽകുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബി അൽ ജലാഹിമ. സ്വദേശി തൊഴിലന്വേഷകർ ആവശ്യത്തിനുള്ള മേഖലകളിലാണ് വിദേശികളെ നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്നുവർഷങ്ങളായി ജനറൽ ഫിസിഷ്യൻ, ദന്ത ഡോക്ടർ, ലാബ് ടെക്നീഷ്യൻ, സ്കാനിങ് ടെക്നീഷ്യൻ, ഫിസിയോതെറപ്പി മേഖലകളിൽ വിദേശികളെ നിയമിക്കരുതെന്ന് സ്വകാര്യമേഖലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് സർക്കുലർ നൽകിയിരുന്നു.
ഈ മേഖലകളിൽ ആവശ്യത്തിനുള്ള സ്വദേശി തൊഴിലന്വേഷകരുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സർക്കുലർ നൽകിക്കൊണ്ടിരുന്നത്. ഈ മേഖലകളിൽ നിയമിക്കുന്നതിന് കൂടുതൽ വർഷം പരിചയസമ്പത്ത് സ്വദേശികളല്ലാത്തവർക്ക് ഉണ്ടാകണമെന്നും നിർദേശിച്ചിരുന്നു. കഴിവുറ്റ സ്വദേശി ഡോക്ടർമാരെയും ടെക്നീഷ്യൻസിനെയും സ്വകാര്യ മേഖലകളിൽ നിയമിക്കുന്നതിനാണ് നീക്കമുള്ളതെന്നും ഡോ. മർയം അദ്ബി അൽ ജലാഹിമ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല