സ്വന്തം ലേഖകൻ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാകും 10 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ്.
ബിസിസിഐ ഇതിനായി 12 വേദികളുടെ ചുരുക്കപ്പട്ടികയാണു തയാറാക്കിയിരിക്കുന്നത്. 46 ദിവസത്തെ ലോകകപ്പിൽ 48 മത്സരങ്ങളാണുള്ളത്. അഹമ്മദാബാദിനു പുറമേ ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, ഇൻഡോർ, രാജ്കോട്ട്, മുംബൈ എന്നിവയാണു മറ്റു വേദികൾ.
ഫൈനൽ വേദി മാത്രമേ തീരുമാനിച്ചിട്ടുള്ളൂവെന്നാണ് പ്രമുഖ ക്രിക്കറ്റ് പോർട്ടലിന്റെ റിപ്പോർട്ടിലുള്ളത്. ഇതനുസരിച്ച്, മൊഹാലി, നാഗ്പുർ എന്നീ വേദികൾ പട്ടികയ്ക്കു പുറത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല