സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം സ്റ്റൈല്‍ മന്നന് ആരോഗ്യസ്ഥിതി വീണ്ടെടുത്തു കഴിഞ്ഞു. തുടര്‍ന്ന് അദ്ദേഹം നേരെ വണ്ടികയറിയത് ബോളിവുഡിലേക്കായിരുന്നു. കിംഗ് ഖാന്റെ റാ.വണില്‍ വ്യത്യസ്തമായ ഒരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. രജനീകാന്ത് നായകനാകുന്ന റാണയുടെ ഷൂട്ടിംഗ് ജനുവരിയില്‍ പുനരാരംഭിക്കും എന്നാണ് കേള്‍ക്കുന്നത്.
അതേസമയം രജനി ആമിര്‍ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. പോഷകാഹാരക്കുറവിനേക്കുറിച്ച് ബോധവത്കരണം നടത്താന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് പരസ്യചിത്രം ഒരുക്കുന്നത്. ഇന്ത്യയില്‍ ശിശുമരണങ്ങള്‍ സംഭവിക്കുന്നതിന്റെ പ്രധാനകാരണം പോഷകാഹാര ദൌര്ലഭ്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
പരസ്യചിത്രത്തിലേക്കുള്ള ക്ഷണം ആമിര്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. പരസ്യങ്ങളില്‍ തലകാണിക്കാത്ത ആളാണ് രജനി. എന്നാല്‍ ഇത്തരം ഒരു നല്ലകാര്യത്തിന് വേണ്ടി ആയതിനാല്‍ അദ്ദേഹവും സമ്മതം മൂളുകയായിരുന്നു. എണ്‍പതുകളില്‍ പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള പ്രചാരണ പരിപാടികളില്‍ രജനി പങ്കെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല