സ്വന്തം ലേഖകൻ: ഇന്ത്യൻ പതാകയോടുള്ള ഖലിസ്ഥാൻ അനുകൂലികളുടെ അനാദരവിൽ പ്രതിഷേധിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു മുന്നിൽ ഒത്തുകൂടിയ ഇന്ത്യക്കാരുടെ ഇടയിൽ നിന്നു നൃത്തം ചെയ്ത് വ്യത്യസ്ത കാഴ്ചയൊരുക്കി ബ്രിട്ടീഷ് പൊലീസുകാരൻ. ഹൈക്കമ്മിഷനു മുന്നിൽ സ്ഥാപിച്ചിരുന്ന ത്രിവര്‍ണ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കം ചെയ്തത് മുതല്‍ ബ്രിട്ടനിലെ ഇന്ത്യൻ മുന്നിൽ ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധവുമായി മുന്നോട്ടു പോയിരുന്നു.
ഇതിനെ തുടർന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ഹൈക്കമ്മിഷനു മുന്നില്‍ വന്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിൽ നിന്നാണു നൃത്ത കാഴ്ചയുമായി ബ്രിട്ടീഷ് പൊലീസിലെ ഒരാൾ എത്തിയത്. നൃത്തം ചെയ്യുന്ന ഒരു യുകെ പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചിരുന്നു.
‘ജയ് ഹോ’ എന്ന ഗാനം പശ്ചാത്തലമാക്കിയാണു ദേശീയ പതാകകളുമേന്തി ഇന്ത്യക്കാര്‍ പ്രതിഷേധിച്ചത്. ഇതിനിടയിലേക്ക് ഓടിക്കയറിയ പൊലീസ് ഉദ്യോഗസ്ഥന് മികച്ച നൃത്തച്ചുവടുകളാണു പുറത്തെടുത്തത്. ഇതോടെ പ്രതിഷേധക്കാരും ഒപ്പം കൂടി. അല്‍പ്പ സമയം നൃത്തം ചെയ്ത ശേഷം വീണ്ടും കൃത്യനിർവഹണത്തിനായി തിരികെ പോകുന്ന ഉദ്യോഗസ്ഥനെ പ്രശംസിച്ചു നിരവധി ആളുകളാണു സമൂഹമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല