സ്വന്തം ലേഖകൻ: രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ജോലി ചെയ്യുന്ന തസ്തികയിലേക്കുള്ള തൊഴില്‍ പെര്‍മിറ്റും പരസ്പര ബന്ധിപ്പിക്കാനുള്ള നടപടികൾ കുവെെറ്റ് തുടങ്ങി. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ സംവിധാനം നടപ്പിലാക്കുന്നത്. അല്‍ ഖബസ് ദിനപ്പത്രം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തസ്തികകളുടെ പേരുകൾ പരിശോധിക്കും. പിന്നീട് വിദ്യാഭ്യാസ യോഗ്യതകള്‍ നിര്‍ണയിക്കും. പദ്ധതി പൂർണ്ണമായും നടപ്പിലാക്കുന്നതോടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ ബന്ധപ്പെട്ട തസ്തികകളില്‍ ജോലി ചെയ്യുന്നത് തടയാൻ സാധിക്കും. ഇതോടെ രാജ്യത്ത് വിദ്യാഭ്യാസ യോഗ്യതയില്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയാകും.
പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന് വേണ്ടി തന്നെയാണ് ഇത്തരത്തിലൊരു നടപടിയുമായി കുവെെറ്റ് രംഗത്തെത്തിയിരിക്കുന്നത്. യോഗ്യതകളും സര്‍ട്ടിഫിക്കറ്റുകളും എല്ലാം പരിശോധിക്കുന്നത് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിലെ ഒക്യുപേഷണല്‍ സേഫ്റ്റി സെന്ററിന്റെ നേതൃത്വത്തിലായിരിക്കും.
ഫിനാന്‍സ്, ബാങ്കിങ് രംഗങ്ങളിൽ ജോലികൾ ചെയ്യുന്നവർ വിദ്യാഭ്യാസ യോഗ്യതകളുമായി നേരിട്ടുതന്നെ ബന്ധപ്പെടണം. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരു പ്രവാസിയും ഒരു മേഖലയിലും ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. കമ്പനികള്‍ക്ക് സഹെല്‍ ആപ്ലിക്കേഷന്‍ വഴി ആവശ്യമായ തസ്തികകളിലുള്ളവര് ഏതൊക്കെ യോഗ്യതകള്‍ ഉള്ളവരായിരിക്കണമെന്ന് പരിശോധിക്കാന്‍ സാധിക്കും അതുവഴി തൊഴിലാളികളുടെ യോഗ്യതകൾ പരിശോധിക്കണം.
കൂടാതെ ഇപ്പോൾ ജോലി ചെയ്യുന്നവരെ അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ചുള്ള തസ്തികകളിലേക്ക് മാറ്റാനും സാധിക്കും. യോഗ്യതയില്ലാത്ത തസ്തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഇതിൽ നിന്നും മാറ്റാൻ ഇതിലൂടെ സാധിക്കും എന്നാണ് അധികൃതർ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല