സിനിമാ മേഖലയിലെ സമരം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നാളെ മുതല്‍ ഒരു സിനിമയും വിതരണത്തിന് നല്‍കില്ലെന്ന് വിതരണക്കാരുടെ സംഘടനയായ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. എക്സ്ബിറ്റേഴ്സ് അസോസിയേഷന്‍ ഒന്നാം തീയതി മുതല്‍ നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ചാണ് നീക്കം.
സംഘടനയുടെ കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹി യോഗമാണ് സമരത്തിന് തീരുമാനിച്ചത്. അന്യഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒരു സിനിമയും വിതരണത്തിന് കൊടുക്കേണ്ടെന്നാണ് തീരുമാനം. എന്നാല്‍ തീയേറ്ററുകള്‍ അടച്ചിടില്ലെന്ന് തീയേറ്റര്‍ ഉടമകളും വ്യക്തമാക്കിയിട്ടുണ്ട്. സര്‍വീസ് ചാര്‍ജ് പുനസ്ഥാപിക്കുക, തീയറ്ററുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്താതിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എക്സ്ബിറ്റേഴ്സ് അസോസിയേഷന്‍ സമരം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല