സ്വന്തം ലേഖകൻ: മെഡിക്കൽ ഫിറ്റ്‌നസ് ഫലങ്ങൾ 30 മിനിറ്റിനുള്ളിൽ നൽകുന്ന ആദ്യത്തെ വീസാ മെഡിക്കൽ ഫിറ്റ്നസ് സെന്റർ ദുബായ് നോളജ് പാർക്കിൽ തുറന്നതായി ടികോം ഗ്രൂപ്പ് പിജെ എസ് സി അംഗം സ്മാർട് സാലെം. അഞ്ച് രക്ത ശേഖരണ മുറികൾ, രണ്ട് എക്സ്-റേ മുറികൾ, അത്യാധുനിക ഓൺ-സൈറ്റ് ലബോറട്ടറി, ആറ് സ്മാർട്ട് ചെക്ക്-ഇൻ കിയോസ്കുകൾ എന്നിവയുണ്ട്. 8,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ സൗകര്യം പ്രതിദിനം 500 ഉപഭോക്താക്കൾക്ക് സേവനം നൽകാന്‍ ശേഷിയുള്ളതാണ്.
ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവദ് സെഗായേർ അൽ കെത്ബിയും ദുബായ് അക്കാദമിക് ഹെൽത്ത് കോർപറേഷൻ സിഇഒയും മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഒാഫ് മെഡിസിൻ ആന്റ് ഹെല്‍ത്ത് സയൻസ് പ്രസിഡന്റുമായ ഡോ. അമർ അഹമ്മദ് ഷെരീഫും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡിഎച്ച്‌എയിലെ ഹെൽത്ത് റെഗുലേഷൻ സിഇഒ ഡോ. മർവാൻ അൽ മുല്ല, ദുബായ് അക്കാദമിക് ഹെൽത്ത് കോർപറേഷൻ ചീഫ് ഓപറേഷൻസ് ഓഫീസർ ഖലീഫ അബ്ദുൽ റഹ്മാൻ ബക്കർ, സ്മാർട്ട് സാലെം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സഞ്ജയ് വർമ എന്നിവർ സംബന്ധിച്ചു.
ദുബായിലെ ആരോഗ്യ മേഖല അഭിവൃദ്ധി പ്രാപിക്കുന്നതായി ഡോ. മർവാൻ അൽ മുല്ല പറഞ്ഞു. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സൗകര്യം വർധിപ്പിക്കുന്നതിനും ഉയർന്ന നിലവാരമുള്ള സ്പെഷ്യലൈസ്ഡ് മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുമായി ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിലും തങ്ങൾ ശ്രദ്ധാലുക്കളാണ്. ഉപഭോക്താക്കളുടെ സന്തോഷം ഉറപ്പാക്കാൻ സജീവവും സൗകര്യപ്രദവുമായ സേവനങ്ങളാണ് നൽകുന്നതെന്നും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല