1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2011

ക്രിസ്മസിനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം തന്നെ ബലാല്‍സംഗം ചെയ്ത സാന്താക്ലോസിന്റെ മുഖം ഓര്‍മ്മവരുമെന്ന് നാല്‍പത്തിയേഴുകാരി അമ്മ പറഞ്ഞു. ബലാല്‍സംഗ വീരന്‍ സാന്താക്ലോസിന്റെ മുഖം മറക്കാന്‍ പറ്റാത്തിടത്തോളം കാലം തനിക്ക് ക്രിസ്മസ് ആഘോഷിക്കാനും പറ്റില്ലെന്ന് ആ അമ്മ അഭിപ്രായപ്പെട്ടു. മൂന്ന് കുട്ടികളുടെ അമ്മയാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ സ്ത്രീ. താന്‍ തീരെ ചെറുതായിരുന്ന സമയത്ത് റോമന്‍ കത്തോലിക്ക സമുദായത്തിലെ പുരോഹിതന്‍ വില്‍ഫ്രെഡ് ബാല്‍ഡ്വിന്‍ പല തവണ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് സ്ത്രീ പരാതിപ്പെട്ടു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണെങ്കിലും ലൈംഗീകപീഡനത്തിന്റെ ഓര്‍മ്മകള്‍ അലട്ടിയ വീട്ടമ്മ പലതവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അതിനുംശേഷമാണ് കോടതിയില്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. പുരോഹിതന്മാര്‍ക്കെതിരെ ഉയരുന്ന ബാലലൈംഗീക പീഡനങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ വാര്‍ത്തയായിരുന്നു ഫാദര്‍ വില്‍ഫ്രെഡിനെതിരെ ഉയര്‍ന്നത്.

സാന്താക്ലോസിന്റെ വേഷം ധരിച്ചശേഷമാണ് ഫാദര്‍ വില്‍ഫ്രെ‍‍ഡ് തന്നെ പലപ്പോഴും ലൈംഗീകമായി ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടാണ് തനിക്കൊരിക്കലും ക്രിസ്മസ് ആഘോഷിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത്. തന്റെ സഹോദരിയെയും ആ പുരോഹിതന്‍ ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കോടതിയെ സമീപിക്കാമെന്ന് തീരുമാനിച്ചത്. അതുവരെ ഈ സംഭവം ആരോടും പറഞ്ഞിരുന്നില്ല. പുരോഹിതന്‍ കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന വിവരം കന്യാസ്ത്രീകള്‍ക്ക് അറിയാമായിരുന്നു. പലപ്പോഴും തനിക്ക് പണവും തന്നിട്ടുണ്ട്. അന്നുപക്ഷേ അത് മനസിലായിരുന്നില്ല.

ഇപ്പോള്‍ റോമന്‍ കത്തോലിക്ക സമുദായം മില്യണ്‍ കണക്കിന് യൂറോ പുരോഹിതന്മാരുടെ ലൈംഗീക ഇരകള്‍ക്ക് നല്‍കേണ്ടിവരുമെന്ന സ്ഥിതിയാണുള്ളത്. പല കേസുകളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണുള്ളത്. അതിലെല്ലാം വിധി വന്നുകഴിഞ്ഞാല്‍ മിക്കവാറും കോടിക്കണക്കിന് യൂറോ റോമന്‍ കത്തോലിക്ക സമുദായം പിഴയായി നല്‍കേണ്ടിവരുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.