1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2023

സ്വന്തം ലേഖകൻ: വ്യാജ സർട്ടിഫിക്കറ്റു കാണിച്ച് കുവൈത്തിൽ ജോലിക്കു കയറിയ 16,250 വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തിവച്ചു. നിർമാണ മേഖല, അടിസ്ഥാന സൗകര്യവികസനം, എൻജിനീയറിങ്, സാമ്പത്തികം, ബാങ്കിങ്, അക്കൗണ്ടിങ് എന്നീ മേഖലകളിൽ ജോലിചെയ്യുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.

വഹിക്കുന്ന പദവിയും യോഗ്യതയും തമ്മിൽ പൊരുത്തക്കേടുള്ളവരും വ്യാജ കമ്പനികളുടെ പേരിൽ റിക്രൂട്ട് ചെയ്ത് എത്തിയ തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്.

എന്നാൽ ഏതെല്ലാം രാജ്യക്കാരുടേതാണ് വ്യാജ സർട്ടിഫിക്കറ്റുകൾ എന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എൻജിനീയറിങ് മേഖലയിൽ എന്ന പോലെ ഇതര മേഖലകളിലെയും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ നിർബന്ധമാക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.