സ്വന്തം ലേഖകൻ: നിക്ഷേപകർക്കായുള്ള പ്രഥമ ഡിജിറ്റൽ പ്ലാറ്റ്ഫോം ‘ഇൻവെസ്റ്റ് ഖത്തർ ഗേറ്റ് വേ’ക്ക് തുടക്കമായി. ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി ഖത്തർ (ഐപിഎ ഖത്തർ) ആണ് പുതിയ ഡിജിറ്റൽ വേദിക്ക് തുടക്കമിട്ടത്. രാജ്യത്തെ വിദേശ നിക്ഷേപകർക്കും കമ്പനികൾക്കുമുള്ള സൗജന്യ ഓൺലൈൻ സേവനമാണിത്.
പൊതു-സ്വകാര്യ മേഖലയിലെ ബിസിനസ് അവസരങ്ങൾ, പുതിയ ബിസിനസ് പങ്കാളികൾ, ബിസിനസ് വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനുള്ള വിഭവങ്ങൾ എന്നിവയെല്ലാം ഇതിലൂടെ അറിയാം. നിക്ഷേപകർക്ക് നിലവിലെ ടെൻഡറുകൾ അറിയാനും മറ്റ് ബിസിനസ് അംഗങ്ങളുമായി ബന്ധപ്പെടാനും കഴിയും.
ഏതു മേഖലയിലായാലും പുതിയ ബിസിനസ് ആരംഭിക്കാനും നിലവിലെ ബിസിനസ് ശക്തിപ്പെടുത്താനും ഐപിഎ ഖത്തർ ഇൻവെസ്റ്റർ റിലേഷൻസ് ടീമിന്റെ പിന്തുണയും ലഭ്യമാകും. ഡിജിറ്റൽ നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വർഷം രണ്ടാം പാദത്തിൽ അക്സസ് ഖത്തർ എന്ന പുതിയ സംരംഭം കൂടി ഐപിഎ ഖത്തർ തുടങ്ങും.
വിദേശ നിക്ഷേപകർക്ക് വരാനുള്ള വീസ, പ്രവേശന കാര്യങ്ങളിൽ പിന്തുണ, എയർപോർട്ട് ഫാസ്റ്റ്-ട്രാക്ക് സേവനങ്ങൾ, വാട്സ് ആപ്പ് സേവനം തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടിയാണ് അക്സസ് ഖത്തർ തുടങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല