ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നുണയനെന്നു ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. കാനില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയോടു സ്വകാര്യ സംഭാഷണത്തിലാണു സര്‍ക്കോസി ഇക്കാര്യം പറഞ്ഞത്.
നെതന്യാഹു ഒരു നുണയനാണ്, അയാളെക്കൊണ്ടു സഹികെട്ടു.അയാളെക്കൊണ്ടു നിങ്ങള്‍ വലഞ്ഞുവല്ലേ, എനിക്ക് ദിവസ വും അയാളെ കൈകാര്യം ചെയ്യേണ്ടിവരുന്നു. ഫ്രാന്‍സിലെ കാന്‍ പട്ടണത്തില്‍ കഴിഞ്ഞയാഴ്ച ജി20 ഉച്ചകോടിക്കുശേഷം ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെയും യുഎസ് പ്രസിഡന്റ് ഒബാമയുടെയും വാര്‍ത്താസമ്മേളനത്തിനു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ കേട്ടതാണ് ഈ സംഭാഷണം. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ നുണയനെന്നു വിളിച്ചത് സര്‍ക്കോസി. നെതന്യാഹുവിനെ കൈകാര്യം ചെയ്തു വലഞ്ഞത് ഒബാമ.
പത്രസമ്മേളനത്തിനു മുമ്പായി അടച്ചിട്ട മുറിയില്‍ സ്വകാര്യസംഭാഷണം നടത്തുമ്പോള്‍ മൈക്ക് ഓണ്‍ ആണെന്ന് ഇരു ലോകനേതാക്കളും അറിഞ്ഞിരുന്നില്ല. ഇതേസമയം ഉദ്യോഗസ്ഥര്‍ ഹെഡ്ഫോണ്‍ അടക്കമുള്ള പരിഭാഷാ ഉപകരണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കി.
യുഎന്നിന്റെ സാംസ്കാരിക സംഘടനയായ യുനെസ്കോയില്‍ അംഗമാകാനുള്ള പലസ്തീന്റെ അപേക്ഷയ്ക്ക് അനുകൂലമായി ഫ്രാന്‍സ് വോട്ടു ചെയ്യുമെന്ന് മുന്‍കൂട്ടി അറിയിക്കാതിരുന്നതില്‍ സര്‍ക്കോസിയെ ഒബാമ വിമര്‍ശിക്കുന്നതോടെയാണ് സംഭാഷണം ആരംഭിക്കുന്നത്. ഒരു ഫ്രഞ്ച് വെബ്സൈറ്റാണ് സംഭാഷണം ആദ്യം പുറത്തുവിട്ടത്. പത്രസമ്മേളനത്തില്‍ പങ്കെടുത്ത റോയിട്ടേഴ്സ് ലേഖകന്‍ ഇക്കാര്യം താനും കേട്ടെന്നു സ്ഥിരീകരിച്ചു.
സ്വകാര്യ സംഭാഷണം അബദ്ധത്തില്‍ പരിഭാഷാ ഉച്ചഭാഷിണിയിലൂടെ പുറത്തു പുറത്തുവന്നെന്നു അറെറ്റ് സുര്‍ ഇമേജസ് എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ സംഭാഷണത്തിലെ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന് ഒരുവിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനിച്ചെന്നും വെബ്സൈറ്റ് അവകാശപ്പെട്ടു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല