സ്വന്തം ലേഖകൻ: വ്യോമയാന സുരക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് സൗദി അറേബ്യ. ലോകത്ത് ഏഴാം സ്ഥാനമാണ് സൗദിയ്ക്ക്. ജി20 അംഗരാജ്യങ്ങളിൽ നാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നടത്തിയ വ്യോമയാന സുരക്ഷാ ഓഡിറ്റിങ്ങിലാണ് സൗദി അറേബ്യ 94.4 ശതമാനം നേടി ഉയർന്ന സ്ഥാനത്തെത്തിയത്.
ജി20 രാജ്യങ്ങൾ വ്യോമയാന മേഖലയിൽ രാജ്യാന്തര നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓഡിറ്റിങ്. സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രവർത്തിക്കുന്ന വകുപ്പുകളുടെ പ്രവർത്തനഫലമാണ് ഈ നേട്ടം. അത്യാധുനിക ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും ലഭ്യതയോടെ സാധ്യമായ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പ്രയോഗിച്ചാണ് രാജ്യം വിജയം നേടിയത്.
വ്യോമയാന സുരക്ഷയുടെ ഈ നേട്ടം പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ വ്യോമയാന മേഖല കൈവരിച്ച നിരവധി നേട്ടങ്ങളിലൊന്നാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ തലവൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദുവൈലെജ് പറഞ്ഞു. സർക്കാരിന്റെ താൽപര്യവും പിന്തുണയും പ്രതിഫലിപ്പിക്കുന്നു. സിവിൽ ഏവിയേഷൻ സംവിധാനം അതിന്റെ തന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കാനും യാത്രക്കാരുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല