ലണ്ടന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുകെയുടെ ഔദ്യോഗിക ഉത്ഘാടനം കേരള ടൂറിസം വകുപ്പ് വികസന മന്ത്രി ശ്രീ. എ.പി അനികുമാര്‍ ഈസ്റ്റ് ഹാം ബുള്ളിയന്‍ തിയറ്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഭദ്രദീപം കൊളുത്തി നവംബര്‍ ആറാം തീയതി വൈകീട്ട് 7 മണിക്ക് നിര്‍വഹിച്ചു. കോണ്‍ഗ്രസ് സംസ്കാരം ഉള്‍ക്കൊണ്ടുകൊണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നയപരിപാടികളും പ്രവര്‍ത്തനങ്ങളും ആഗോള തലത്തിലേക്ക് എത്തിക്കുവാന്‍ ഒ ഐ സി സി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഉത്ഘാടന പ്രസംഗത്തില്‍ മന്ത്രി അഭിനന്ദിച്ചു.
പുതിയ ഒ ഐ സി സി ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മുന്‍ കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുധാകരന് എംപി, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, കെ.സി രാജന്, ജോസഫ് വാഴക്കന്, അജയ് തറയില്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്കി.
യോഗത്തില്‍ ഒ ഐ സി സി നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് വിനോദ് ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഒ ഐ സി സി യുകെ രക്ഷാധികാരി അഡ്വ: എം.കെ ജിനദേവ്, ഒ ഐ സി സി യൂറോപ്പ് കോര്‍ഡിനെറ്റര്‍ ജിന്സന് എഫ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് ഷിബു ഫെര്‍ണാണ്ടസ് സ്വാഗത പ്രസംഗം നടത്തി . ഒ ഐ സി സി വൈസ് പ്രസിഡണ്ടുമാരായ വാഴപ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിനോ ഫിലിപ്പ്, അബ്ദുല്‍ ഖാദര്‍ സെക്രട്ടറിമാരായ ഡോ: ജോഷി തെക്കേക്കുട്ട്, ബിബിന്‍ കുഴിവേളില്‍, ജിതിന് ലൂക്കോസ്, ഫിലിപ്പോസ് കെ പി, ജോണ്‍ വര്‍ഗീസ്, ട്രസഹരാര് സജു കെ ദാനിയേല്‍ എന്നിവര്‍ യോഗത്തില്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ലക്സന് ഫ്രാന്‍സിസ് കല്ലുമാടിക്കള്‍ കൃതജ്ഞത സമര്‍പ്പിച്ചു.
ഒ ഐ സി സി ഭാരവാഹികളായ സുനില്‍ രവീന്ദ്രന്, ഡോമിനിക്, പ്രവീണ്‍ കര്‍ത്ത, പ്രസാദ് കൊച്ചുവില, ബെന്നിച്ചന് മാത്യു, ജോയ്സ് ജെയിംസ്, ദീപേഷ് സ്കറിയ, നസീം, ജോമോന് കുന്നേല്‍, റോണി ജേക്കബ്, ആന്റണി മാത്യു, അഡ്വ: ബോബി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല