സച്ചിന്റെ നൂറാം സെഞ്ച്വറിക്കായി ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിനിടയില്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഒരു സുവര്‍ണ നേട്ടം കൂടി സച്ചിന് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനഞ്ചായിരം റണ്‍സ് നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് സച്ചിന് സ്വന്തമാക്കിയത്.
വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് സച്ചിന് 15000 റണ്‍സിലെത്തിയത്. 39.3 ഓവറില്‍ ബിഷൂവിന്റെ പന്തില്‍ ഒരു റണ്‍ നേടിയാണ് സച്ചിന് 15000 തികച്ചത്. ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സച്ചിന്. ഏകദിനത്തില്‍ സച്ചിന് ഇതുവരെയായി 18,111 റണ്‍സ് ആണ് എടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല