കാറപകടത്തില്‍ മരിച്ച ഡയാന രാജകുമാരി വെള്ളിത്തിരയില്‍ പുനരവതരിക്കുന്നു. കോട്ട് ഇന്‍ ഫ്‌ളൈറ്റ് എന്ന ചിത്രത്തിലാണ് ഡയാനയെത്തുന്നത്. ദ ഹെല്‍പ്പ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി ജസിക് ചാസ്റ്ററാണ് ഡയാനയായി വെള്ളിത്തിരയിലെത്തുക.
ഒലിവര്‍ ഹേഴ്‌സിചിബിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡയാന രാജകുമാരിയും ഹാര്‍ട്ട് സര്‍ജന്‍ ഹാസ്‌നറ്റ് ഖാനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. പാക്കിസ്ഥാന്‍, അംഗോള, തെക്കന്‍ ഫ്രാന്‍സ്, പാരിസ്, തുടങ്ങിയ നിരവധി പ്രദേശങ്ങള്‍ ചിത്രത്തിന്റെ ലൊക്കേഷനുകളാവും.
1997 കാറപകടത്തില്‍ മരിച്ച ഡയാനയുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒരെത്തിനോട്ടമാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. ഡയാനയുടെ പ്രണയഭാജമെന്നു പറയുന്ന ഹാസ്‌നറ്റിനെ ആരാണ് അവതരിപ്പിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല