സ്വവര്‍ഗാനുരാഗികളെ ഒരു മുറിയില്‍ തങ്ങാന്‍ അനുവദിക്കാതിരുന്ന ക്രിസ്ത്യന്‍ ഗസ്റ്റ് ഹൗസ് ഉടമകള്‍ക്കെതിരെയുള്ള കോടതി നടപടി വിവാദത്തിലേക്ക്. ഗസ്റ്റ് ഹൗസ് ഉടമകളുടെ തീരുമാനത്തെ നിയമപ്രകാരമല്ലാത്ത തീരുമാനം എന്ന് വിശേഷിപ്പിച്ച കീഴ്‌ക്കോടതിക്കെതിരെ അവര്‍ ഉന്നത കോടതിയില്‍ അപ്പീല്‍ പോയിരിക്കുകയാണ്.
പീറ്റര്‍, ഹസല്‍മേരി ബുള്‍ എന്നിവരെയാണ് കോണ്‍വാളിലെ മാരസിയയോണില്‍ പ്രവര്‍ത്തിക്കുന്ന ഷിമോര്‍വാവ് എന്ന ക്രിസ്ത്യന്‍ ഗസ്റ്റ് ഹൗസിന്റെ അധികൃതര്‍ ഒരുമുറിയില്‍ തങ്ങാന്‍ അനുവദിക്കാതിരുന്നത്. ജനുവരിയിലാണ് ഇവരുടെ നടപടിയെ ബ്രിസ്റ്റള്‍ കണ്‍ട്രി കോടതി ചോദ്യം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ലണ്ടന്‍ കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. ഗസ്റ്റ് ഹൗസ് ഉടമകളായ മാര്‍ട്ടിന്‍ ഹാളും സ്റ്റീഫന്‍ പ്രെഡ്ഡിയും ദമ്പതികളെ അവഹേളിച്ചെന്നും 2008 സെപ്തംബറില്‍ നടന്ന ഈ സംഭവത്തിന്റെ പേരില്‍ ഇരുവരും ദമ്പതികള്‍ക്ക് 3600 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു കോടതി വിധി.
ഇന്ന് ആരംഭിക്കുന്ന വിചാരണയില്‍ കേസിലെ നാല് കക്ഷികളും എത്തിച്ചേരും. നാളെ വിധി നിര്‍ണയം ഉണ്ടാകുമെന്നാണ് അറിയുന്നത്. തന്റെ കക്ഷികളുടെ സെക്ഷ്വല്‍ നയമാണ് ഈ പ്രശ്‌നത്തിന് കാരണമെന്നും അതിനാല്‍ കേസില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നുമാണ് താന്‍ കോടതിയെ അറിയിക്കാന്‍ പോകുന്നതെന്ന് മാര്‍ട്ടിന്റെയും പ്രെഡ്ഡിയുടെയും അഭിഭാഷകന്‍അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല