1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2023

സ്വന്തം ലേഖകൻ: ആഭ്യന്തരകലാപം രൂക്ഷമായ സുധാനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം ചേര്‍ന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും. ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ഹക്കി പിക്കി ഗോത്രത്തില്‍ നിന്നുള്ള 30 ഓളം പേരെ സുഡാനീസ് നഗരമായ എല്‍-ഫാഷറില്‍ ഒറ്റപ്പെട്ടിരുന്നു. ഇത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ ചൂടേറിയ ആശയവിനിമയത്തിന് കാരണമായി, മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ മന്ത്രിമാര്‍ ”യജമാനനോടുള്ള വിശ്വസ്തത തെളിയിക്കാനും അദ്ദേഹത്തിന്റെ ശബ്ദമാകാനും ഉത്സുകരാണ്” എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, ആഫ്രിക്കന്‍ രാഷ്ട്രത്തിലെ മോശം സാഹചര്യത്തെക്കുറിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ചര്‍ച്ച ചെയ്തതായി എസ് ജയശങ്കര്‍ പറഞ്ഞു. നേരത്തെയുള്ള വെടിനിര്‍ത്തലിനെ സഹായിക്കുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി അടിസ്ഥാന സാഹചര്യം സൃഷ്ടിക്കുന്നതിനും വിജയകരമായ നയതന്ത്രത്തിന്റെ ആവശ്യകത വിദേശകാര്യ മന്ത്രി ഉന്നയിച്ചു.

നേരത്തെ, സുഡാന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എസ് ജയശങ്കര്‍ സൗദി അറേബ്യയിയിലും യുഎഇയിലും ചര്‍ച്ച നടത്തിയിരുന്നു. സുഡാനിലെ സൈനിക നേതൃത്വത്തിനുള്ളിലെ കടുത്ത അധികാര പോരാട്ടത്തിന്റെ നേരിട്ടുള്ള ഫലമാണ് രാജ്യത്തെ സംഘര്‍ഷം. സുഡാനിലെ സാധാരണ സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) എന്ന അര്‍ദ്ധസൈനിക വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടല്‍,

സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി ആശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.