1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2023

സ്വന്തം ലേഖകൻ: നാലുവർഷത്തെ ഇടവേളയ്ക്കുശേഷം എൽ നിനോ പ്രതിഭാസം തിരിച്ചെത്തുന്നു. ഈവർഷം അവസാനത്തോടെയോ അടുത്തവർഷമോ ആയിരിക്കും ഇതുസംഭവിക്കുക. ഇതോടെ ലോകത്ത് ഏറ്റവുംകൂടിയ താപനില രേഖപ്പെടുത്തിയേക്കാമെന്നും കാലാവസ്ഥാശാസ്ത്രജ്ഞർ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി ശാന്തസമുദ്രത്തിൽ തുടരുന്ന ലാ നിന പ്രതിഭാസത്തെത്തുടർന്ന് ആഗോളതലത്തിൽ താപനില ചെറിയതോതിൽ കുറഞ്ഞിരുന്നു.

എൽ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവിൽ ഏറ്റവും ചൂടുകൂടിയ വർഷമായി അറിയപ്പെടുന്നത്. എന്നാൽ, അതിനുശേഷമുള്ള വർഷങ്ങളിൽ എൽ നിനോയുടെ അഭാവത്തിലും കാലാവസ്ഥാവ്യതിയാനം ആഗോളതാപനിലയിൽ വർധനയുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ എട്ടുവർഷവും ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലാണ് ചൂടുകൂടുന്ന ഈ പ്രവണതയ്ക്ക് പ്രധാനകാരണം.

എൽ നിനോ വീണ്ടുമെത്തുന്നതോടെ ഇപ്പോൾത്തന്നെ വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗം എന്നിവകാരണം ദുരിതത്തിലായ രാജ്യങ്ങളുടെ അവസ്ഥ കൂടുതൽ ഗുരുതരമാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പുനൽകി. നിലവിലെ ശരാശരി ആഗോളതാപനില വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ളതിനെക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

ഭൂമിയുടെ പടിഞ്ഞാറുവശത്തേക്കുള്ള വായുപ്രവാഹത്തിന്റെ വേഗംകുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതുകാരണം സമുദ്രോപരിതലത്തിലെ താപനില കൂടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.