സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ തമീറില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു. റിയാദിനടുത്ത് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച പെരുന്നാള്‍ ദിനമായി പ്രഖ്യാപിച്ചത്.
വ്യാഴാഫ്ച റംസാന്‍ 29 പൂര്‍ത്തിയായതായും വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് ആയിരിക്കുമെന്നും സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ പ്രസ്താവനയില്‍ പറയുന്നു. മാസപ്പിറവി നിരീക്ഷിക്കാനായി വിപുലമായ സംവിധാനം ഒരുക്കിയിരുന്നു. മാസപ്പിറവി കണ്ടിട്ടില്ലാത്തതിനാല്‍ ഒമാനില്‍ ശനിയാഴ്ചയായിരിക്കും ചെറിയപെരുന്നാള്‍.
അതേസമയം, കേരളത്തില്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു. പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചക്കു പുറമേ ശനിയാഴ്ച കൂടി അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല