1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2023

സ്വന്തം ലേഖകൻ: ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരം മുതൽ കാലാവധി തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്നതുൾപ്പെടെ ഉപഭോക്താക്കളുടെ അവകാശങ്ങളും ചുമതലകളും ഓർമപ്പെടുത്തി അധികൃതർ. ഉപഭോക്താക്കളുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഓർമപ്പെടുത്തിയത്.

വിൽപനക്കാരന്റെ ചുമതലയെക്കുറിച്ചും വിശദമാക്കിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ സ്‌പെസിഫിക്കേഷൻ കൃത്യമാണെന്ന് ഉറപ്പാക്കുക, യഥാസമയങ്ങളിൽ പ്രദർശിപ്പിക്കുക, സവിശേഷതകളും വില വിവരങ്ങളും വ്യക്തമാക്കുക, ആരോഗ്യ, സേഫ്റ്റി ചട്ടങ്ങൾ പാലിക്കുക എന്നിവയെല്ലാം വിൽപനക്കാരന്റെ ഉത്തരവാദിത്തമാണ്.

ഓരോ ഉപഭോക്താക്കളും വാങ്ങുന്ന ഉൽപന്നങ്ങൾ ക്രോസ്-ചെക്ക് ചെയ്യുക, ഉപയോഗിക്കാൻ സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുക. കൃത്യമായ ഒറിജിൻ രേഖപ്പെടുത്താത്ത ഉൽപന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക, വാങ്ങുന്ന ഉൽപന്നങ്ങളുടെ രസീത് എല്ലായ്‌പ്പോഴും കൈവശം സൂക്ഷിക്കുക, ഉൽപന്നങ്ങളുടെ ബ്രാൻഡ്, വില, ഡേറ്റ, ഒറിജിൻ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെക്കുറിച്ച് വാങ്ങുന്നയാൾ കൃത്യമായി ബോധവാന്മാർ ആയിരിക്കണം. ഉൽപന്നം വാങ്ങുമ്പോൾ ലഭിക്കുന്ന ഇൻവോയ്‌സ് രസീതിൽ കടയുടെ പേര്, വിലാസം, ഉൽപന്നം വാങ്ങിയ തീയതി.

ഉൽപന്നത്തിന്റെ ഇനം, സീരിയൽ നമ്പർ തുടങ്ങിയവ എല്ലാം കൃത്യമായി ഉണ്ടോ എന്നും വിശദമായി പരിശോധിക്കണം. വിൽപന ശാലകളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഉൽപന്നത്തിന്റെ ഗുണനിലവാരവും വില വിവരങ്ങളും പരിശോധിക്കുന്നതിന് പുറമേ ഷോപ്പ് വിത്ത് കോൺഫിഡൻസ് എന്നു പതിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

സേവന ദാതാക്കൾ പരസ്യ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു വേണം ഉൽപന്ന വിവരങ്ങൾ പങ്കുവയ്ക്കാൻ. ആരോഗ്യ സുരക്ഷാ, സേഫ്റ്റി ചട്ടങ്ങളും പാലിക്കണം. സേവന വിവരങ്ങൾ, സവിശേഷതകൾ, വില വിവരങ്ങൾ എന്നിവയും കൃത്യമായി പ്രദർശിപ്പിച്ചിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.